തിരുവനന്തപുരം: ലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരേ മോഷണ കേസിലെ പ്രതിയുടെ വധഭീഷണി. ലഹരി ഇറങ്ങിയപ്പോള്‍ പൊലീസിനോട് കരഞ്ഞു മാപ്പ് പറച്ചിലും. തിരുവനന്തപുരം, വെള്ളറട സ്വദേശിയായ സൈവിനാണ് പോലീസുകാരെ ഭീഷണിപ്പെടുത്തിയത്.
സൈവിനെ വീടുകളില്‍ കയറിയിറങ്ങി മോഷ്ടിച്ചതിനെ തുടര്‍ന്ന് വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്യുമ്പോള്‍ ഇയാള്‍ ലഹരിയിലായിരുന്നു. തന്നെ അടിച്ചിട്ടുള്ള ഒരു പൊലീസുകാരും ജീവനോടെയില്ലെന്നായിരുന്നു ഇയാള്‍ പറഞ്ഞത്.
തന്നെ കുറിച്ച് അന്വേഷിച്ചാല്‍ കുടുതല്‍ അറിയാമെന്നും വെല്ലുവിളിച്ചു. പക്ഷേ പിറ്റേ ദിവസം ലഹരി ഇറങ്ങിയപ്പോള്‍ പൊലീസിന്റെ മുന്നില്‍ അനുസരണയുള്ള ആളായി സൈവിന് മാറി. അതേ സമയം അന്വേഷണത്തില്‍ യുവാവ് പറഞ്ഞതു പോലെ ഇയാള്‍ ആരേയും കൊന്നിട്ടില്ലെന്ന് വിഴിഞ്ഞം പൊലീസ് വ്യക്തമാക്കി.