കോഴിക്കോട്: കൊടുവള്ളി വാവാട് ദേശീയപാതയിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരിക്ക്. വാവാട് ഇരുമോത്ത് പച്ചക്കറി വ്യാപാരം നടത്തുന്ന വാവാട് പനപൊടിച്ചാലിൽ സലീമും ഭാര്യ സുബൈദയുമാണ് അപകടത്തിൽപ്പെട്ടത്.
പച്ചക്കറിയില്ല, സാമ്പാറില്‍ പുഴുവും ചത്ത പാറ്റയും, ഹോട്ടല്‍ പൂട്ടിച്ചു
ചൊവ്വാഴ്ച രാവിലെ 6.15നു വാവാട് വച്ചാണ് അപകടം നടന്നത്. ഈ ഭാഗത്ത് ദേശീയപാതയിൽ അങ്ങിങ്ങായി കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. സുബൈദയുടെ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകുന്നതിനിടയിലാണ് റോഡിലെ കുഴിയിൽ വീണത്.
സലീം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കാലിന് പരിക്കേറ്റ സുബൈദയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.