ചെന്നൈ: തമിഴ്നാട്ടില്‍ പ്രണയാഭ്യര്‍ഥന നിരസിച്ച 17കാരിയെ നടുറോഡിലിട്ട് മാരകമായി കുത്തിപരിക്കേല്‍പ്പിച്ച് യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. തിരുച്ചിറപള്ളിയിലാണ് നാടിനെ നടുക്കിയ ആക്രമണവും ആത്മഹത്യയും ഉണ്ടായത്. കേശവന് എന്ന ഇരുപത്തിരണ്ടുകാരന് ആണ് മരിച്ചത്.
14 കുത്തേറ്റ തിരുച്ചിറപ്പള്ളി അത്തിക്കുളം സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ബന്ധു വീട്ടിലേക്കു പോകാനായി വീട്ടില്‍ നിന്ന് ഇറങ്ങിയ പെണ്‍കുട്ടിയെ പിന്തുടര്ന്ന് ചെന്ന് ആക്രമിക്കുകയായിരുന്നു.
പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തി പ്രണയാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ ഇത് പെണ്‍കുട്ടി നിരസിച്ചു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ ചെറിയ വാക്കുകതര്ക്കം ഉണ്ടായി. പെട്ടെന്ന് കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് കേശവന് പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. പിന്നീട് കത്തി അവിടെ ഉപേക്ഷിച്ച ശേഷം സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപെട്ടു.
14 തവണ കുത്തേറ്റ മുറിവുകളുമായി രക്തത്തില്‍ കുളിച്ചു കിടന്ന പെണ്‍കുട്ടിയെ ഇതുവഴി വന്ന യാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്. നേരത്തെയും ഇയാള്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നു. ജൂണില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പോക്സോ വകുപ്പുകള്‍ പ്രകാരം അറസ്റ്റിലായിരുന്നു അയാള്‍ അടുത്തിടെയാണ് ജയിലില്‍ നിന്നിറങ്ങിയത്.