തലയോലപ്പറമ്പ്: സീരിയല്‍ നടന്മാര് സെല്‍ഫി എടുക്കാന്‍ സമ്മതിക്കാത്തതില്‍ തുടങ്ങിയ വാക്കു തര്‍ക്കം ഒടുവില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. സംഭവത്തില്‍ ആറ് പേര് അറസ്റ്റില്‍. ഇന്നലെ പുലര്‍ച്ചെ 1.30ന് വടകരയില്‍ സ്വകാര്യ വ്യക്തിയുടെ റിസോര്‍ട്ടിലാണ് സംഭവം.
റിസോര്‍ട്ടില്‍ വാടകയ്ക്ക് മുറിയെടുത്ത് ഫുട്ബോള്‍ കളി കാണാന്‍ എത്തിയ യുവാക്കള്‍ ഇവിടെ താമസിച്ചിരുന്ന സീരിയല്‍ നടന്മാര്ക്കൊപ്പം സെല്‍ഫി എടുക്കാന്‍ ആവശ്യപ്പെട്ടത് നിരസിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസിനും മര്‍ദനമേറ്റു. പരുക്കേറ്റ സിപിഒ സുധീഷ് പൊതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
തലയോലപ്പറമ്പ് സ്വദേശി ജോണ്‍(27), പാലാംകടവ് സ്വദേശികളായ ഷബീര്‍(25), മുഹമ്മദ് ആസിക്(22), കോലേഴത്ത് അമീര്‍(23), തലപ്പാറ സ്വദേശി ടോമി(28), വൈക്കം സ്വദേശി ഋതിക്(25) എന്നിവര്‍ക്കെതിരെ കേസ് എടുത്തതായി എസ്എച്ച്ഒ ബിന്‍സ് ജോസഫ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.