വെഞ്ഞാറമൂട്: കിണറ്റില്‍വീണ പശുവിന് രക്ഷകരായി വെഞ്ഞാറമൂട് അഗ്നിരക്ഷാ സേന. തൂങ്ങയില്‍ പൂന്തക്കോണത്ത് ശശിഭവന് ശശി എന്ന ആളുടെ ഒരുവയസ്സ് പ്രായമുള്ള പശുവാണ് കിണറ്റില്‍ വീണത്.
തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് സംഭവം. വല ഉപയോഗിച്ചാണ് പശുവിനെ കരയ്ക്കെടുത്തത്. വെഞ്ഞാറമൂട് ഫയര്‍ ഫോഴ്സ് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ജെ രാജേന്ദ്രന് നായരുടെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ അബ്ബാസി, ശിവകുമാര്‍, ബിജേഷ്, ലിനു, ശ്യാം എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തി പശുവിനെ കരയ്ക്കെത്തിച്ചത്.
അതേസമയം, കഴിഞ്ഞദിവസം ചേറ്റക്കുളത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ മോട്ടറില്‍ നിന്നു ഷേക്കേറ്റ് കിണറ്റില്‍ വീണ തൊഴിലാളിയെ നാട്ടിക അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയിരുന്നു. ചാഴൂര്‍ വെട്ടിയാട്ടില്‍ വീട്ടില്‍ രതീഷിനെ (55) ആണ് കിണറ്റില്‍ നിന്നും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്.