റാന്നി: ഹോളി ആഘോഷത്തിനിടെ അതിഥിത്തൊഴിലാളി കെട്ടിടത്തിനു മുകളില്‍നിന്നു വീണു മരിച്ചു. ബിഹാര്‍ ഈസ്റ്റ് ചമ്പാരന്‍ സ്വദേശി സെരൂപ് മുഖ്യ (40) ആണ് മരിച്ചത്. ഐത്തല ഭഗവതികുന്ന് അമ്പലംപടിക്കു സമീപമുള്ള ചെറുകിട ലോഡ്ജിലാണ് സംഭവം.
മറ്റൊരു ലോഡ്ജില്‍ താമസിക്കുന്ന സെരൂപ് സുഹൃത്തുക്കള്‍ക്കൊപ്പം ഹോളി ആഘോഷിക്കാന്‍ എത്തിയതായിരുന്നു. തിങ്കളാഴ്ച രാത്രിയിലെ ആഘോഷത്തിനിടെ ബഹുനില കെട്ടിടത്തിനു മുകളില്‍നിന്ന് സമീപവാസിയുടെ പുരയിടത്തിലേക്കു വീഴുകയായിരുന്നു.
എന്നാല്‍ അപകടം നടന്നത് ഒപ്പമുള്ളവര്‍ അറിഞ്ഞില്ല. ഇന്നലെ രാവിലെയാണ് കൂടെയുണ്ടായിരുന്നവര്‍ സെരൂപ് മരിച്ചു കിടക്കുന്നു കണ്ടത്. കെട്ടിടനിര്‍മാണ സഹായിയായി ജോലി നോക്കുകയായിരുന്നു സെരൂപ്.