കൊയിലാണ്ടി: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കേസില്‍ കോഴിക്കോട് ഒളവണ്ണ നടുവീട്ടില്‍ ദിനേഷിനെ (21) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വടകരയില്‍ നിന്നു വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിയായ വിദ്യാര്‍ഥിനിയെ നന്തിയില്‍ വച്ചായിരുന്നു ദിനേഷ് ഉപദ്രവിച്ചത്. എസ്ഐ ടികെ ഷിജു, വനിതാ സിപിഒ ശ്രീലത എന്നിവരാണ് പ്രതിയെ പിടികൂടിയത്.
അതേസമയം, മാന്നാറില്‍ കഴിഞ്ഞ ദിവസം ഒറ്റയ്ക്കു താമസിക്കുന്ന ബധിരയും മൂകയുമായ സ്ത്രീയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. ചെന്നിത്തല-തൃപ്പെരുന്തുറ ഇരമത്തൂര്‍ ഷീന മന്‍സിലില്‍ നിഷാദ് (33) ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. നിഷാദ് രാത്രി സ്ത്രീയുടെ വീടിന്റെ പിന്‍വാതില്‍ കമ്പിപ്പാര ഉപയോഗിച്ചു പൊളിച്ചു വീടിനകത്തു കയറുകയും സ്ത്രീയെ പീഡിപ്പിക്കുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു.