ചവറ: ആദ്യം വോട്ട് അത് കഴിഞ്ഞ് വിവാഹം. കന്നിവോട്ട് പാഴാക്കില്ലെന്നുറച്ച് വിവാഹദിവസം വോട്ട് ചെയ്യാൻ പോളിങ് ബൂത്തിലെത്തി രഹ്ന. പന്മന സ്വദേശി രഹ്നയാണ് പുതുമണവാട്ടിയായി അണിഞ്ഞൊരുങ്ങി നിക്കാഹിനു മുൻപ് വോട്ട് ചെയ്യാനെത്തിയത്.
പന്മന പഞ്ചായത്തിൽ ചോല വാർഡിലെ മാറ്റി വച്ച തെരഞ്ഞെടുപ്പ് ഇന്നലെയായിരുന്നു. ചോല കോന്തപ്പുള്ളോട്ടിൽ ഹബീബുള്ളയുടെയും റംലാബീവിയുടെയും മകൾ രഹ്നയും ചവറ മുകുന്ദപുരം കരായിൽ വടക്കതിൽ ഷംസുദ്ദീൻ കുഞ്ഞിന്റെയും ലൈലാബിവിയുടെ മകൻ ഷാനവാസുമാണ് ഇന്നലെ വിവാഹിതരായത്.
രാവിലെ വിവാഹ വേദിയിലേക്ക് പോകാനിറങ്ങിയ മണവാട്ടിയും ബന്ധുക്കളും ആദ്യം ആണുവേലിൽ ഗവ.യുപി സ്കൂളിലെ പോളിങ് ബൂത്തിലേക്ക് എത്തുകയായിരുന്നു. വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് രഹ്ന വിവാഹവേദിയിലേക്ക് പോയത്.