പേരാമ്പ്ര: കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും കിട്ടേണ്ട സേവനങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടമ്മമാര്‍ അങ്കണവാടി ഉപരോധിച്ചു. ആവള പെരിഞ്ചേരിക്കടവ് അങ്കണവാടിയിലാണ് സംഭവം.
അധ്യാപിക നാട്ടുകാരെ അവഗണിച്ച് പക്ഷപാതപരമായ നിലപാട് സ്വീകരിക്കുകയാണെന്ന് ആരോപിച്ചാണ് വീട്ടമ്മമാര്‍ അങ്കണവാടി ഉപരോധിച്ചത്. അങ്കണവാടിയില്‍ നിന്നു കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും കൗമാര പ്രായക്കാര്‍ക്കും ലഭിക്കേണ്ട സേവനങ്ങള്‍ യഥാസമയം ലഭിക്കുന്നില്ലെന്നാണു പ്രധാന പരാതി.
പിഎംഎവൈ പദ്ധതി പ്രകാരമുള്ള പ്രസവാനന്തര സഹായത്തിന്റെ അപേക്ഷ പോലും നല്കാതിരുന്നതിനാല് പലര്‍ക്കും ഈ ആനുകൂല്യം നഷ്ടമായിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനം നടത്തിയ അധ്യാപികയെ മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഐസിഡിഎസ് അധികാരികള്‍ക്ക് പരാതി നല്കി.
ഉപരോധത്തിന് ഗീത പെരിഞ്ചേരിത്താഴെ, പിടി ശോഭ, മിനി മുറുവാക്കുനി, പിടി വത്സല, ഇഎം മീനാക്ഷി തുടങ്ങിയവര്‍ നേതൃത്വം നല്കി.