കോഴിക്കോട്: കൊവിഡ് വ്യാപനത്തിനു ശേഷം ജനങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തി കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 11 വയസുകാരന് മരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരണകാരണം ഷിഗെല്ല ബാക്ടീരിയ ആണെന്ന് കണ്ടത്തിയത്. സമാന രോഗലക്ഷണം കണ്ടെത്തിയ അഞ്ച് പേര് ചികിത്സയിലുണ്ട്.
നേരത്തെ മലപ്പുറം ജില്ലയില്‍ ഷിഗെല്ല ബാധിച്ച് രണ്ട് പേര് മരിച്ചിരുന്നു. വയറിളക്കം, പനി, വയറുവേദന, എന്നിവയാണ് ഷിഗെല്ലയുടെ പ്രധാന ലക്ഷണങ്ങള്‍. സാധാരണ വയറിളക്കത്തെക്കാള്‍ മാരകമാണ് ഷിഗെല്ല.
മലിനജലത്തിന്റെ ഉപയോഗമാണ് രോഗത്തിന് കാരണം. വ്യക്തി ശുചിത്വം പാലിച്ചാല്‍ ഒരു പരിധി വരെ രോഗം പകരുന്നതു തടയാം. തുടക്കത്തില്‍ തന്നെ വൈദ്യസഹായം തേടിയാല്‍ രോഗം അപകടകരമാകാതെ തടയാന്‍ കഴിയും. ഫലപ്രദമായ ചികിത്സ കൃത്യസമയത്തു നല്‍കിയില്ലെങ്കില്‍ രോഗം തലച്ചോറിനേയും വൃക്കയേയും ബാധിക്കുകയും മരണത്തിന് കാരണമാകുകയും ചെയ്യും.
അതേസമയം എല്ലാ ഷിഗെല്ലാ രോഗികള്‍ക്കും രോഗലക്ഷങ്ങള്‍ കാണണമെന്നില്ല. ഷിഗെല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങുക. ചെറിയ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് ചികിത്സയുടെ ആവശ്യമില്ല. രണ്ട് ദിവസം മുതല്‍ ഏഴ് ദിവസം വരെ മാത്രമേ രോഗമുണ്ടാകുകയുള്ളു. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷവും വയറിളക്കമുണ്ടെങ്കില്‍ ഡോക്ടറെ ബന്ധപ്പെടണം.
എന്താണ് ഷിഗല്ല രോഗം
ഷിഗല്ല എന്നത് ബാക്ടീരിയയാണ്. ഈ ബാക്ടീരിയ വരുത്തുന്ന രോഗമാണ് ഷിഗല്ല.
രോഗലക്ഷണങ്ങള്‍
വയറിളക്കം, പനി, വയറുവേദന, അടിക്കടി മലശോധനയ്ക്ക് തോന്നുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എല്ലാ ഷിഗല്ല രോഗികള്‍ക്കും രോഗലക്ഷങ്ങള്‍ കാണണമെന്നില്ല. ഷിഗല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങുക.
ചികിത്സ
ചെറിയ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് ചികിത്സയുടെ ആവശ്യമില്ല. രണ്ട് ദിവസം മുതല്‍ ഏഴ് ദിവസം വരെ മാത്രമേ രോഗമുണ്ടാകുകയുള്ളു. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷവും വയറിളക്കമുണ്ടെങ്കില്‍ ഡോക്ടറെ ബന്ധപ്പെടേണ്ടതാണ്. വയറിളക്കത്തോടൊപ്പം നിര്‍ജലീകരണം കൂടിയുണ്ടാകുന്നത് പ്രശ്നം ഗുരുതരമാക്കും.