കുറ്റ്യാടി: ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്താങ്ങിയ ആളുടെ വീടിന് നേരെ ആക്രമണം. നരിപ്പറ്റ പഞ്ചായത്തിലെ താവുള്ളകൊല്ലി വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി ഉപ്പുമ്മല്‍ രാജനെ പിന്താങ്ങിയ കടന്നപുറത്ത് കുമാരന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.
കഴിഞ്ഞ ദിവസം രാത്രി വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയപ്പോഴാണ് ആക്രമണം. വീടിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ ആക്രമികല്‍ തകര്‍ത്തു. വീടിന് നേരെ നടന്ന ആക്രമണത്തില്‍ ബിജെപി പഞ്ചായത്ത് സമിതി പ്രതിഷേധിച്ചു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന സമിതി അംഗം എംപി രാജന് ആവശ്യപ്പെട്ടു.