വളരെ ആശങ്കയോടെയാണ് മലയാളത്തിന്റെ പ്രിയതാരം ഗിന്നസ് പക്രു ആദ്യമായി വോട്ട് ചെയ്യാന്‍ പോളിങ് ബുത്തില്‍ എത്തിയത്. സാധാരണ ഉയരത്തില്‍ വെച്ചിരിക്കുന്ന വോട്ടിങ് യന്ത്രത്തില്‍ ഞാന്‍ എങ്ങനെ വോട്ട് ചെയ്യുമെന്ന ചിന്തയായിരുന്നു പക്രുവിന്.
എങ്ങനെ വോട്ട് ചെയ്യും! വോട്ടിങ് യന്ത്രം താഴേക്ക് ഇറക്കി വയ്ക്കാന്‍ പറ്റില്ലല്ലോ! ഉയര്‍ന്നു പൊങ്ങി ഏതെങ്കിലും ചിഹ്നത്തില്‍ കുത്തേണ്ടിവരുമോ… കൂടെയുള്ള ആള് എടുത്തുയര്‍ത്തി വോട്ട് ചെയ്യാന്‍ സഹായിച്ചാല്‍ എന്റെ വോട്ട് ആര്‍ക്കാണെന്നു കാണുകയും ചെയ്യും… എന്നൊക്കെയായിരുന്നു താരത്തിന്റെ മനസിലെ വ്യാധികള്‍.
എന്നാല്‍ പേടിച്ച പോലെ ഒന്നും സംഭവിച്ചില്ലെന്നും പോളിങ് ബൂത്തിലെത്തിയ എന്നെ കണ്ടയുടന്‍ ഉദ്യോഗസ്ഥന് എഴുന്നേറ്റു. അദ്ദേഹം അവിടെയുണ്ടായിരുന്ന ബെഞ്ച് വോട്ടിങ് യന്ത്രത്തിന്റെ സമീപത്തു ക്രമീകരിച്ചു തരികയും അതില്‍ കയറിനിന്നു വോട്ട് ചെയ്യാന്‍ അനുവദിച്ചതായും പക്രു പറയുന്നു. മനോരമ ഓണ്‍ലൈനിനോടാണ് പക്രു തന്റെ ആദ്യവോട്ട് അനുഭവങ്ങള്‍ പങ്കുവെച്ചത്.
ശരിക്കും അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. ഇത്രയും വലിയ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാന്‍ സാധിച്ചതിലുള്ള സന്തോഷം മനസ്സു നിറയെ. കൈ വിരലില്‍ മഷി പുരട്ടാന്‍ അന്ന് ഉദ്യോഗസ്ഥര്‍ ശരിക്കും വിഷമിച്ചു. ആദ്യമായി വോട്ട് ചെയ്യാന്‍ പോയ അനുഭവം ഓരോ തെരഞ്ഞെടുപ്പു കാലത്തും മനസ്സില്‍ ഓടിയെത്തുമെന്നും പക്രു പറയുന്നു.