പാമ്പുകളെ കണ്ടാല്‍ ഭയന്നോടുന്നവരായിരിക്കും നമ്മളില്‍ പലരും. എന്നാല്‍ പാമ്പുകളെ ഏറെ സ്നേഹിക്കുന്നവരുമുണ്ട് ഈ ലോകത്ത്. അതിനുള്ള ഉദാഹരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യം. യാതൊരു ഭയവുമില്ലാതെ രാജവെമ്പാലയെ ഉമ്മവയ്ക്കുന്ന യുവതിയുടെ ദൃശ്യമാണത്.
പത്തിവിരിച്ചു നില്ക്കുന്ന വിഷപ്പാമ്പിനു മുന്നില്‍ മുട്ടുകുത്തി നില്ക്കുന്ന യുവതി മെല്ലെ അതിന്റ തലയില്‍ ഉമ്മവയ്ക്കുന്നത് കാണാം. സ്നേക്ക് യൂണിറ്റി എന്ന ഇസ്റ്റഗ്രാം പേജിലാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരിച്ചിരിക്കുന്നത്.
മനുഷ്യരുമായി സമ്പര്‍ക്കം തീരെക്കുറവുള്ള ജീവിയാണ് രാജവെമ്പാല. എന്നാല്‍ ചില വിദേശരാജ്യങ്ങളില്‍ ഇവയെ വീടുകളില്‍ വളര്‍ത്താറുണ്ട്. അങ്ങനെയുള്ള രാജവെമ്പാലയുടെ ദൃശ്യമാകാം ഇതെന്നാണ് നിഗമനം.