കോവിഡ് പ്രതിരോധ വാക്സീന് പകരം ഉപ്പുലായനി കുത്തിവച്ച ഡോക്ടര്‍ അറസ്റ്റില്‍. സിംഗപ്പൂരിലാണ് സംഭവം. 33 വയസുള്ള ഡോക്ടര്‍ ജിപ്സന് ക്വായാണ് അറസ്റ്റിലായത്. ജിപ്സന്റെ ഉടമസ്ഥതയിലുള്ള നാല് ക്ലിനിക്കുകളിലും പരിശോധന നടത്താന്‍ അധികൃതര്‍ക്ക് കോടതി നിര്‍ദ്ദേശം നല്കി.
ജിപ്സനെ സിംഗപ്പൂര്‍ മെഡിക്കല്‍ കൗണ്‍സില്‍ 18 മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. ജിപ്സണ്‍ വാക്സീന് വിരുദ്ധപ്രചാരകനാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജനുവരിയിലാണ് ഡോക്ടര്‍ ജിപ്സണെതിരെ പരാതി ലഭിച്ചത്.
ആഭ്യന്തര സെല്ലിന് പരാതി കൈമാറുകയും ചെയ്തു. പൊതുജനങ്ങളുടെ സുരക്ഷയെ കണക്കിലെടുത്താണ് ഇയാളെ സസ്പെന്‍ഡ് ചെയ്യുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വാക്സീനെന്ന വ്യാജേനെ ഉപ്പ് ലായനി കുത്തിവച്ച് വാക്സീന് കണക്കുകളില്‍ കൃത്രിമം കാണിച്ചതായാണ് തെളിഞ്ഞത്.
ഉപ്പുലായനി വാക്സീനെന്ന പേരില്‍ കുത്തിവയ്ക്കുന്നതിന് ഇയാള്‍ അമിത നിരക്ക് ഈടാക്കിയിരുന്നതായും കണ്ടെത്തി. അറസ്റ്റിലായ ജിപ്സണെയും സഹായിയെയും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.