ലോകരാജ്യങ്ങളെ കീഴടക്കി കോവിഡ് 19 വൈറസ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. ശമനമില്ലാതെ വ്യാപിച്ചുകൊണ്ടിരിക്കുന്ന വൈറസ് ഇതിനോടകം നിരവധി പേരുടെ ജീവനാണെടുത്തത്. സാധാരണ കോവിഡ് പോസ്റ്റീവ് ആയ ഒരാള്‍ക്ക് 2ആഴ്ചകള്‍ കൊണ്ട് രോഗം ഭേദമാവാറുണ്ട്.
എന്നാല്‍ കോവിഡ് പോസിറ്റീവ് ആയ ശേഷം മാസങ്ങള്‍ പിന്നിട്ടിട്ടും നെഗറ്റീവ് ആകാതെ ദുരിതത്തില്‍ കഴിയുന്ന ഒരു 56കാരന്റെ വാര്‍ത്തയാണ് ഇപ്പോള്‍ ലോകത്തെ നടുക്കുന്നത്. തുര്‍ക്കിക്കാരനായ മുസാഫര്‍ കായസന്‍ എന്നയാള്‍ക്കാണ് 14 മാസമായി കോവിഡ് പോസിറ്റീവായി തുടരുന്നത്.
14 മാസത്തിനിടെ 78 തവണയാണ് ഇയാള്‍ കോവിഡ് പരിശോധന നടത്തിയത്. എല്ലാ പരിശോധനയിലും പോസിറ്റീവ് എന്ന ഫലമാണ് ലഭിക്കുന്നത്. ഇത്തരമൊരു സംഭവം ലോകത്ത് മറ്റെവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
2020 നവംബറിലാണ് മുസാഫറിനു ആദ്യം കോവിഡ് സ്ഥിരീകരിക്കുന്നത്. പിന്നീട് നടത്തിയ പരിശോധനയില്‍ എല്ലാം പോസിറ്റീവ് എന്നാണ് ഫലം. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെങ്കിലും മുസാഫറിന്റെ ജീവിതം പ്രതിസന്ധിയിലായി. 14 മാസത്തില്‍ അഞ്ചു മാസത്തോളം ആശുപത്രിയില്‍ തുടര്‍ന്നു. പിന്നീട് വീട്ടില്‍ നിരീക്ഷണത്തിലേക്ക് മാറി.
നെഗറ്റീവ് ആകാതെ വാക്സീന് സ്വീകരിക്കാന്‍ കഴിയില്ല എന്നതും ഇദ്ദേഹത്തെ പ്രതിസന്ധിയിലാക്കുന്നു. ശരീരഭാരം 50 കിലോയില്‍ താഴെയെത്തി. കുടുംബത്തിനൊപ്പം സാധാരണ പോലെ കഴിയാന്‍ ആകാത്ത വിഷമത്തിലാണ് മുസാഫര്‍.
<