അയല്‍വാസികളുടെ വസ്ത്രങ്ങള്‍ ഭാര്യ മോഷ്ടിക്കുന്നുവെന്ന പരാതിയുയര്‍ന്നതോടെ വിവാഹ മോചനത്തിനൊരുങ്ങി യുവാവ്. ഈജിപ്ത് സ്വദേശിയായ മുപ്പത്കാരനാണ് വിവാഹമോചനത്തിനൊരുങ്ങുന്നത്. വസ്ത്രം തിരിച്ചു ചോദിച്ചവരെ ഭാര്യ മര്‍ദിച്ചുവെന്നും യുവാവ് പറഞ്ഞു.
ഇരുപത്തിരണ്ടുകാരിയായ തന്റെ ഭാര്യ അയല്‍വാസികളില്‍ നിന്ന് വസത്രം വാങ്ങിയതിന് ശേഷം തിരിച്ചുകൊടുക്കുന്നില്ലെന്നും ഇത് ആവശ്യപ്പെട്ട് അയല്‍വാസികള്‍ വരുമ്പോള്‍ അവരെ അടിക്കുന്നതായും യുവാവ് പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
Also Read: കൊവിഡ് പ്രോട്ടോകോളുകള്‍ ലംഘിക്കാന്‍ ജനങ്ങളെ പേരിപ്പിച്ചു, ആങ് സാന്‍ സ്യൂചി വീണ്ടും ജയിലിലേക്ക്
തന്റെ ഭാര്യ വസ്ത്രം വാങ്ങിയിട്ട് തിരികെ നല്‍കിയില്ലെന്ന് പറഞ്ഞ് അയല്‍വാസി തന്നെ തടഞ്ഞുനിര്‍ത്തിയതായി യുവാവ് പറഞ്ഞു. വസ്ത്രം തിരിച്ചുതരാത്തത് പൊലീസില്‍ പരാതിപ്പെടുമെന്ന് അയല്‍വാസി അറിയിച്ചതായും ഇയാള്‍ പറഞ്ഞു. വാരാന്ത്യങ്ങളിലും മറ്റും പുറത്തുപോവുമ്പോഴാണ് ഭാര്യ മറ്റുളളവരില്‍ നിന്ന് വസ്ത്രം വാങ്ങിയിരുന്നത്.
പരാതി വ്യാപകമായതോടെ അയല്‍വാസികള്‍ക്ക് താന്‍ പുതിയ വസ്ത്രങ്ങള്‍ വാങ്ങിച്ചുകൊടുത്തു. വസ്ത്രം തിരിച്ചു ചോദിച്ചവരെ ഭാര്യ മര്‍ദിച്ചുവെന്നും യുവാവ് പറഞ്ഞു. ഭാര്യയുടെ പ്രവര്‍ത്തിയില്‍ സഹികെട്ട യുവാവ് യുവതിയുടെ വീട്ടുകാരുമായി സംസാരിച്ചെങ്കിലും വിവാഹമോചനത്തിന് തയ്യാറായില്ല.
വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിക്കാനാണ് യുവാവിന്റെ തീരുമാനം. തന്റെ തീരുമാനത്തില്‍ നിന്നും പിന്നോട്ടേക്കില്ലെന്നും യുവാവ് പറയുന്നു.