സുല്‍ത്താന്‍ബത്തേരി: കാറുകള്‍ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. വയനാട്ടിലാണ് നടുക്കുന്ന സംഭവം. അപകടത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സുല്‍ത്താന്‍ബത്തേരിയിലെ താളൂര്‍ റോഡില്‍ കോളിയടിയിലെ ചെമ്പകചുവട് ബസ് സ്റ്റോപ്പിനടുത്താണ് അപകടം സംഭവിച്ചത്.
അപകടത്തില്‍ കാര്‍ യാത്രക്കാരായ കണ്ണൂര്‍ വെളിമന്നം സ്വദേശി അശോകന്(53), ഇരിട്ടി ഞാലിക്കല്‍ അനീഷ് കുമാര്‍(38), നെന്മേനി ചിറട്ടോലിക്കല്‍ വാസന്തി(38), അനാമിക(16) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
also read: വൃക്ക മാറ്റിവെച്ച് ലാല്‍ പുതുജീവിതത്തിലേക്ക്, ‘ഹൃദയം’ നല്കി ജീവിതപങ്കാളിയായി നാഗലക്ഷ്മി
ഞായറാഴ്ച വൈകുന്നേരം നാലിനാണ് അപകടം. നിയന്ത്രണം വിട്ട കാര്‍ മുമ്പില്‍ പോയ കാറിന്റെപുറകിലിടിച്ചതോടെ രണ്ട് കാറുകളും വീടിന്റെ ഗേറ്റ് തകര്‍ത്ത് മുറ്റത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ഈ സമയം വീടിന്റെ മുറ്റത്ത് ആരും ഉണ്ടായിരുന്നില്ല. അപകടത്തില്‍ കാറുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.