തൃശ്ശൂര്‍: അമ്മായിയമ്മയും ആണ്‍സുഹൃത്തുമായുള്ള ബന്ധം കണ്ടെത്തിയതിന് പിന്നാലെ യുവതിയെ ക്രൂരമായി മര്‍ദിച്ചതായി പരാതി. അങ്കമാലിയ്ക്ക് അടുത്ത് കൊരട്ടിയിലാണ് സംഭവം. ഭര്‍ത്താവിന്റെ അമ്മയുടെ സുഹൃത്തായ സത്യവാനാണ് തന്നെ മര്‍ദ്ദിച്ചതെന്ന് യുവതി പറഞ്ഞു.
യുവതിയുടെ ഭര്‍ത്താവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച പോസ്റ്റിലൂടെയാണ് സംഭവം പുറത്തറിയുന്നത്. വനിതാ ദിനത്തിന് തലേ ദിവസമാണ് യുവതി ആക്രമണത്തിന് ഇരയായത്. ആക്രമണത്തില്‍ മുഖത്തിനും എല്ലുകള്‍ക്കും സാരമായ പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അമ്മായിയമ്മയും ആണ്‍സുഹൃത്തുമായുള്ള ബന്ധം കണ്ടെത്തിയതിന് പിന്നാലെ യുവതിയും ഭര്‍ത്താവും ഇത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് ആക്രണത്തിന് പിന്നിലെന്നാണ് യുവതി ആരോപിക്കുന്നത്. രണ്ടാം തവണയാണ് താന്‍ ആക്രമിക്കപ്പെടുന്നതെന്ന് യുവതി പറയുന്നു.
ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
നാളെ വനിതാ ദിനം… പക്ഷെ ഇപ്പോഴും ഇവിടത്തെ വനിതകള്‍ക്ക് നിയമത്തിന്റെ ഭാഗത്തു നിന്ന് ഒരു സേഫ്റ്റി ഇല്ല എന്നുള്ളതിന്റെ ജീവിച്ചിരിക്കുന്ന സ്മാരകം ആണ് എന്റെ ഭാര്യ .. ന്റെ അമ്മയുടെ കാമുകന് തല്ലിയതാണ്. അവിഹിത ബന്ധം അറിഞ്ഞുന്ന് കണ്ടപ്പോള്‍ എന്റെ ഭാര്യയെയും എന്നെയും കൊല്ലാന്‍ ശ്രമിച്ചത്.
ഇതവളുടെ പ്രൊഫൈല്‍ ആണ് അവള്‍ക്ക് വേണ്ടി ഞാന്‍ നിങ്ങളെ എല്ലാം അറിയിക്കുന്നു. മുഖത്തെ 3,4 എല്ലുകള്‍ പൊട്ടി. ശ്വാസം പോലും മര്യാദക് വലിക്കാനോ, മര്യാദക്ക് ഭക്ഷണം കഴിക്കാനോ പറ്റാതെ വേദന കൊണ്ട് പുളയുകയാണവള്‍.
എന്നാല്‍ ഇതൊക്കെ ചെയ്ത ആള് ഇപ്പോഴും സ്വതന്ത്രനായി നടക്കുന്നു. കാരണം ആള് വലിയ ബിജെപി കാരനാണ്.
ഹിന്ദു ഐക്യ വേദിയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്നു. അതുകൊണ്ട് തന്നെ ഇനി അവള്‍ക് നീതി കിട്ടണേല്‍ നിങ്ങള്‍ എല്ലാരും സഹായിക്കണം. വിവാഹം കഴിഞ്ഞ് 6 മാസത്തിനിടയില്‍ 2ആം തവണ ആണ് അവള് ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കുന്നത്. ഒരു ആഴ്ചയോളം പട്ടിണികിട്ടു. വൈകിട്ട് ഞാന്‍ വരുമ്പോള്‍ മാത്രം ആണവള്‍ ഭക്ഷണം കഴിക്കുന്നത് (എന്റെ അമ്മ എല്ലാ ഭക്ഷണം ഉണ്ടാക്കി റൂമില്‍ കേറ്റി പൂട്ടി വെക്കുകയാര്‍ന്നു അവരെ പേടിച്ചട്ട് അവള് റൂമില്‍ നിന്ന് ഇറങ്ങില്ല, ടോയ്ലെറ്റില് നിന്നും വെള്ളം കുടിച് അവിടെ ഇരുന്നു… ഞാന്‍ നിസ്സഹായന് ആരുന്നു ).