ചന്ദാബുരി: ഉറക്കത്തിനിടെ എന്തോ ചീറ്റുന്ന ശബ്ദം കേട്ടുണര്‍ന്ന വീട്ടമ്മ കിടക്കയില്‍ കണ്ടത് കൂറ്റന്‍ രാജവെമ്പാലയെ. തായ്ലന്റിലെ ചന്ദാബുരി പ്രവിശ്യയിലാണ് സംഭവം. ഖാന്തോങ്നാക്ക് എന്ന സീത്രീയാണ് താന്‍ കിടക്കുന്ന കട്ടിലിന്റെ മുകളില്‍ ചുറ്റിയിരിക്കുന്ന രാജവെമ്പാലയെ കണ്ടത്.
എന്തോ ചീറ്റുന്നത് പോലെയുള്ള ശബ്ദം കേട്ടുണര്‍ന്ന 62 കാരി പാമ്പിനെ കണ്ട് ഭയന്നു വിറച്ച് ഉടന്‍തന്നെ പുറത്തേക്കിറങ്ങിയോടി. വലിയയിനം പല്ലിയായ ജെക്കോയാകാമെന്നാണ് ആദ്യം ഇവര്‍ കരുതിയത്. എന്നാല്‍ ടോര്‍ച്ച് അടിച്ചു നോക്കിയപ്പോഴാണ് പാമ്പിനെ കാണുന്നത്.
ഉടന്‍ തന്നെ പുറത്തേക്കോടിയ ഇവര്‍ അയല്‍ക്കാരെ വിവരമറിയിച്ചു. പാമ്പുപിടുത്ത വിദഗ്ധര്‍ എത്തിയപ്പോഴും പാമ്പ് കട്ടിലിന്റെ കാലില്‍ തന്നെ ചുറ്റിപ്പിണഞ്ഞ് കിടക്കുന്നുണ്ടായിരുന്നു. പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായ സിപെക് നാറ്റാപോള് ആണ് എത്തിയത്.
ഏകദേശം പത്തടിയോളം നീളമുള്ള കൂറ്റന്‍ രാജവെമ്പാലയായിരുന്നു. അരമണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് പുറത്തെടുത്തത്. മെറ്റല്‍ ഹുക്കുപയോഗിച്ച് തല അമര്‍ത്തിപ്പിടിച്ച ശേഷം കൈകൊണ്ട് വലിച്ച് പുറത്തെടുക്കുകയായിരുന്നു പാമ്പിനെ. ഭയന്നു വിറച്ച വീട്ടമ്മ താന്‍ തക്കസമയത്ത് ഉണര്‍ന്നതിനാലാണ് വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതെന്ന് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്.