ഉജ്ജെയ്ന്‍: ഓപ്പറേഷന് തിയ്യേറ്ററില്‍ വെച്ച് നഴ്സിനെ ചുംബിച്ച ഡോക്ടര്‍ക്കെതിരെ അധികൃതരുടെ കടുത്ത നടപടി. സംഭവത്തെ തുടര്‍ന്ന് സിവില്‍ സര്‍ജനെ ആശുപത്രിയില്‍ നിന്നും പുറത്താക്കി. ഉജ്ജെയ്ന്‍ ജില്ലാ ആശുപത്രിയിലെ നഴ്സിനോട് ഇയാള്‍ മോശമായി പെരുമാറിയത്.
49 വയസുകാരനായ സിവില്‍ സര്‍ജനെയാണ് പുറത്താക്കിയത്. നഴ്സിനോട് മോശമായി പെറുമാറുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.
സംഭവത്തില്‍ ഇദ്ദേഹത്തോട് വിശദീകരണം തേടിയതായും ഉജ്ജെയ്ന്‍ ജില്ലാ കലക്ടര്‍ ശശാങ്ക് മിശ്ര അറിയിച്ചു. ഉജ്ജെയ്ന്‍ ജില്ലാ ആശുപത്രിയിലെ നഴ്സിങ് ജീവനക്കാരുടെ വാട്സ് ആപ് ഗ്രൂപ്പിലാണ് വിഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇത് വൈറലാകുകയായിരുന്നു.