ദുബായ്: വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായി പ്രവാസി മലയാളി യുവാവ് ചികിത്സാ സഹായം തേടുന്നു. രണ്ടു വൃക്കകളും തകരാറിലായ ഒമാനില്‍ ജോലി ചെയ്തിരുന്ന മലപ്പുറം ആലംകോട് നെല്ലിശ്ശേരി മേലേപ്പുരയ്ക്കല്‍ പരേതനായ ശശിധരന്റെ മകന് എം. എസ്. സജീഷാ(32)ണ് ചികിത്സയ്ക്കായി സഹായം അഭ്യര്‍ത്ഥിക്കുന്നത്.
ഒമാനില്‍ ജോലി ചെയ്യുന്ന സജീഷാണ് വയോധികയായ അമ്മ, ഭാര്യ, ഒരു മാസം പ്രായമുള്ള മകള്‍ എന്നിവരുടെ ഏക ആശ്രയം. ആറു മാസം മുന്‍പ് യുവാവിന് വൃക്ക രോഗം പിടിപ്പെട്ടു. തുടര്‍ന്ന് നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. സജീഷിന്റെ ഏക വരുമാനത്തിലായിരുന്നു കുടുംബത്തിന്റെ നിത്യച്ചെലവ് നടന്നിരുന്നത്.
ഈ യുവാവ് ജോലി ചെയ്യാന്‍ പോലും സാധിക്കാതെ നാട്ടിലെത്തിയതോടെ കുടുംബം പട്ടിണിയിലുമാണ്. വൃക്ക മാറ്റിവയ്ക്കല്‍ യാഥാര്‍ഥ്യമാക്കുന്നതിന് നാട്ടുകാര്‍ ചേര്‍ന്ന് സജീഷിന് ചികിത്സാ സമിതി രൂപീകരിച്ചിട്ടുണ്ട്. മനസ്സില്‍ കാരുണ്യം വറ്റിയിട്ടില്ലാത്ത പ്രവാസികളിലാണ് സജീഷിന്റെയും കുടുംബത്തിന്റെയും പ്രതീക്ഷ. സജീഷിന് സഹായമെത്തിക്കാനുള്ള മാതാവ് ജയയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍: