മസ്കത്ത്: പ്രവാസി മലയാളിയെ ഒമാനില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് തുവലംപറമ്പ് സരസ്വതി നിവാസില്‍ അനില്‍ കുമാറിനെയാണ് സുഹാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്പത്തിയൊന്ന് വയസ്സായിരുന്നു.
അനില്‍കുമാറിനെ ഞായറാഴ്ച രാത്രി മുതല്‍ കാണാനില്ലായിരുന്നു. സുഹൃത്തുക്കള്‍ അന്വേഷിച്ചുവരുന്നതിനിടെയാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. താമസ സ്ഥലത്തിന് അടുത്ത് തന്നെയുള്ള ഫലജിലെ മുന്ദഖ എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.
also read: ബൈക്ക് വാങ്ങാന്‍ പണം വേണം, വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി കൊന്ന് കിനാലില്‍ തള്ളി ആറംഗസംഘം
അദ്ദേഹം 26 വര്‍ഷമായി ഒമാനിലുണ്ട്. സ്വന്തമായി ഷിപ്പിങ് ക്ലിയറന്‍സും മറ്റ് അനുബന്ധ ജോലികളും ചെയ്തുവരികയായിരുന്നു. നേരത്തെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.
പിതാവ് – കേശവന് നായര്‍. മാതാവ് – സരസ്വതി അമ്മ. ഭാര്യ – സംഗീത. രണ്ട് മക്കളുണ്ട്.