തൃശ്ശൂര്‍: കുട്ടികളെയും വിവാഹിതരായ യുവതികളെയും താരങ്ങളാക്കി തൃശൂര്‍ ശോഭ സിറ്റി മാളില്‍ ഫാഷന്‍ ഷോ നടന്നു. ദ മെഹര്‍ ഇവന്റ്സ് ആന്റ് കാസ്റ്റിങ് ഏജന്‍സിയുടെയും വീപ്രോ ക്രിയെറ്റീവ്സിന്റെയും നേതൃത്വത്തില്‍ നടന്ന ഷോ സെലബ്രിറ്റി മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍, സെലബ്രിറ്റി കോസ്മറ്റോളജിസ്റ്റ് ശാന്തികൃഷ്ണ, സംരംഭകനും സെലബ്രിറ്റി ജ്യൂറിയുമായ ഫറാസ് ബാബു, സ്റ്റണ്ട് ആക്ടര്‍ ധന്യ മനോജ്, ദ മെഹര്‍ ഇവന്റസ് എംഡി ബിലാന്, സിഇഒ ഭവിത
എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
സെന്‍സേഷനല്‍ ക്വീന്‍സ്, പ്രിന്‍സ് ആന്റ് പ്രിന്‍സസ് എന്നീ കാറ്റഗറികളില്‍ നടന്ന ഷോയില്‍ 65 കുട്ടികളും 30 മുതിര്‍ന്നവരും മാറ്റുരച്ചു. കേരളത്തിലെ പ്രമുഖ മോഡലുകളും ഇവര്‍ക്ക് പ്രോത്സാഹനമായി റാമ്പിലെത്തി.
സെന്‍സേഷനല്‍ ക്വീന്‍സ് മത്സരത്തില്‍ ട്രെഡിഷ്ണല്‍ വെയര്‍, ഈവനിങ് വെയര്‍ എന്നിങ്ങനെ 2 റൗണ്ടുകളാണ് ഉണ്ടായിരുന്നത്. കുട്ടികള്‍ക്കായി നടത്തിയ മത്സരത്തില്‍ വിവിധ പ്രായപരിധിയിലുളള ഗ്രൂപ്പുകളായി തിരിച്ച് കാഷ്യല്‍ റൗണ്ട്, ഈവനിങ് വെയര്‍ എന്നിങ്ങനെ 2 റൗണ്ടുകള്‍ നടന്നു. ഒരു വയസു മുതലുള്ള കുട്ടികള്‍ പങ്കെടുത്ത ഷോ കാണികള്‍ക്ക് കൗതുക കാഴ്ചയൊരുക്കി.
ആദ്യമായി റാമ്പില്‍ ചുവടുവെച്ച വീട്ടമ്മമാരും ആവേശക്കാഴ്ചയായി. പുതിയ തലമുറയുടെ കഴിവുകള്‍ പരിപോഷിപ്പിക്കുക വീട്ടമ്മമാരുടെ ശാക്തീകരണം എന്നിവ ലക്ഷ്യമിട്ടാണ് ഫാഷന്‍ ഷോ സംഘടിപ്പിച്ചത്. മിസ് തൃശൂര്‍ ഫര്‍സാനയായിരുന്നു ഷോ സ്റ്റോപ്പര്‍. ഷിഹാബ്, വഫ, മാസ്റ്റര്‍ സഞ്ജയ്, ഫെമി എന്നിവര്‍ ഷോയില്‍ ബ്രാന്റ് അംബാസിഡര്‍മാരായി.
കൊറിയോഗ്രാഫര്‍ ഹസന് ഹസ്സ്, ക്രിയേറ്റീവ് ഡയറക്ടര്‍ ശരത്ത് ചന്ദ്രന്, ചീഫ് ഫാഷന്‍ ഡിസൈനര്‍ ഷിംന ഷബീര്‍ എന്നിവര്‍ ഫാഷന്‍ ഷോയുടെ ഭാഗമായി. ക്രേസി എന്റര്ടെയ്മെന്റസ് ആണ് ശോഭ മാളില്‍ റാമ്പ് തയ്യാറാക്കിയത്.