തിരൂര്‍: ഒടുവില്‍ കളി കാര്യമായി..! കുളക്കടവിലെ ചുവപ്പ് മുണ്ട് വീശി ട്രയിന്‍ നിര്‍ത്തിയ അഞ്ച് കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കുളിക്കാനെത്തിയ കുട്ടികളുടെ തമാശയാണ് ഇപ്പോള്‍ പോലീസ് സ്റ്റേഷന് വരെ എത്തി നില്‍ക്കുന്നത്.
തിരൂര്‍ റെയില്‍വേ സ്റ്റേഷന് വടക്കുഭാഗത്തെ തുമരക്കാവ് കുളത്തില്‍ കുളിക്കാനെത്തിയ കുട്ടികളാണ് സംഭവത്തിന് പിന്നില്‍. കോയമ്പത്തൂര്‍ മംഗലാപുരം എക്സ്പ്രസ് തിരൂര്‍ വിട്ടയുടന്‍ കുളത്തില്‍ കുളിക്കുകയായിരുന്ന കുട്ടികള്‍ കുളക്കടവിലെ ചുവപ്പ് മുണ്ട് വീശി. ഉടന്‍ ട്രയിന്‍ നിര്‍ത്തി. ഇതോടെ കുട്ടികള്‍ ഓടി രക്ഷപ്പെട്ടു.
എന്നാല്‍ അഞ്ച് മിനിറ്റോളം ട്രെയിന്‍ നിര്‍ത്തിയിട്ട ശേഷമാണ് യാത്ര പുറപ്പെട്ടത്. ബുധനാഴ്ച പകല്‍ 12.30 ഓടെയാണ് സംഭവം. തുടര്‍ന്ന് ആര്‍പിഎഫ് നടത്തിയ അന്വേഷണത്തിനൊടുവില്‍ അഞ്ച് കുട്ടികളെ കസ്റ്റഡിയിലെടുത്തു.