ഗുരുവായൂര്‍: രോഗം മാറാന്‍ നേര്‍ന്ന വഴിപാടിന്റെ ഭാഗമായി അച്ഛന് അമ്മയുടെ കഴുത്തില്‍ താലി ചാര്‍ത്തി വിവാഹ ചടങ്ങ് നടത്തി. തിരുവനന്തപുരം ഉള്ളൂര്‍ ശിവോദയം വീട്ടില്‍ ശിവപാലനാണ് ഭാര്യ ഉഷയുടെ കഴുത്തില്‍ അറുപതാം വയസ്സില്‍ വീണ്ടും താലി ചാര്‍ത്തിയത്.
ശിവപാലന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഉണ്ടായ പക്ഷാഘാതത്തെ തുടര്‍ന്ന് നേര്‍ന്ന വഴിപാടിന്റെ ഭാഗമായിരുന്നു ഇത്. അതേസമയം, ഇവരുടെ മകള്‍ സ്വാതിയുടെ വിവാഹം ഇന്ന് നടക്കും. മലപ്പുറം സ്വദേശിയായ ജയകൃഷ്ണനാണ് വരന്. ഇരുവരും ടെക്നോ പാര്‍ക്കില്‍ ഉദ്യോഗസ്ഥരാണ്.
ക്ഷേത്രത്തിന് മുന്നിലെ കല്യാണ മണ്ഡപത്തിലാണ് രണ്ട് ചടങ്ങുകളും നടക്കുക. ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ വാര്‍ത്ത അറിഞ്ഞ് ഈ കുടുംബം വിഷമത്തിലായിരുന്നു. വിലക്ക് നീക്കിയ സന്തോഷത്തിലാണ് കല്യാണത്തിന് എത്തിയത്.