കിള്ളിമംഗലം: വഴിയോരത്ത് നിന്ന് കളഞ്ഞ് കിട്ടിയ ആറു പവന് സ്വര്‍ണ്ണവും പണവും ഉടമയെ കണ്ടെത്തി തിരികെ നല്കി നാടിന് മാതൃകയായി ഓട്ടോ ഡ്രൈവറും ബൈക്ക് യാത്രക്കാരനും. കിള്ളിമംഗലം ഉദുവടി പ്രദേശത്ത് നിന്ന് ഇന്ന് രാവിലെയാണ് സംഭവം.
കിള്ളിമംഗലം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അബുവിനും, ബൈക്ക് യാത്രക്കാരനായ സതീഷിനും ആറു പവന് സ്വര്‍ണവും, ഏഴായിരത്തോളം രൂപയുമാണ് കളഞ്ഞ് കിട്ടിയത്. രണ്ടാമതൊന്നു ആലോചിക്കാതെ ണ്ണവും പണവും അടങ്ങുന്ന ബാഗ് ഇരുവരും ചേര്‍ന്ന് ചേലക്കര പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
പോലീസിന്റെ അന്വേഷണത്തില്‍ ബാഗ് ഉടമ തോന്നൂര്‍ക്കര സ്വദേശി സുഭാഷിന്റേതാണെന്നു കണ്ടെത്തി. തുടര്‍ന്ന് സുഭാഷിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് സ്വര്‍ണവും, പണവുമടങ്ങുന്ന ബാഗ് കൈമാറി. എസ്ഐമാരായ കെജെ പ്രവീണ്‍, എം ഹംസ, എഎസ്ഐ കബീര്‍, എസ്സിപിഒ അജിത്ത്. സിപിഒമാരായ നൗഫല്‍, വിജയന് എന്നിവര്‍ നേതൃത്വം നല്കി.