കൊടുങ്ങല്ലൂര്‍: വാഹനങ്ങളോടു വല്ലാത്ത ഇഷ്ടം കൂടി 5 മാസം കൊണ്ട് സ്വന്തമായി ജീപ്പ് നിര്മ്മിച്ചുു പതിനഞ്ചുകാരന്. എറിയാട് പേബസാര്‍ സ്വദേശി കൊല്ലത്തുവീട്ടില്‍ കബീറിന്റെ മകന് ഹാദിഫാണ് ഇരുചക്ര വാഹനത്തിന്റെ എന്ജിന് ഉപയോഗിച്ചു ജീപ്പ് നിര്‍മിച്ചത്.
വാഹനം നിര്‍മിക്കണമെന്ന ആഗ്രഹം ഷാര്‍ജയില്‍ ഡ്രൈവറായ പിതാവ് കബീറിനോടാണ് ആദ്യം പറയുന്നത്. പൂര്‍ണ പിന്തുണ ലഭിച്ചതോടെ ആദ്യം മോട്ടര്‍ ബൈക്ക് വാങ്ങി. ജീപ്പിന്റെ ബോഡിക്കു വേണ്ടി ജിഐ ഷീറ്റും വാങ്ങി. സുഹൃത്ത് ഇഹ്സാന്റെ വെല്‍ഡിങ് മെഷീന് വീട്ടിലെത്തിച്ചാണ് ജീപ്പിന്റെ ഫ്രെയിം തയ്യാറാക്കിയത്.
2 പേര്‍ക്കു സഞ്ചരിക്കാവുന്ന ചെറു ജീപ്പിലിരുന്നു വീട്ടുമുറ്റത്ത് സവാരി നടത്തുകയാണ് ഈ കൊച്ചു മിടുക്കന്. കിക്കറും സെല്‍ഫ് സ്റ്റാട്ടറുമുള്ള ജീപ്പിന് 25,000 രൂപയാണ് നിര്‍മാണ ചെലവെന്ന് ഹാദിഫ് പറഞ്ഞു. എറിയാട് കേരള വര്‍മ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഹാദിഫ്.