തൃശൂര്‍: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുവാഴുന്ന മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളുടെ ‘ഡാന്‍സ്’ വിമര്‍ശനങ്ങള്‍ക്കു ചുട്ട മറുപടിയുമായി കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ രംഗത്ത്.
വിവാദമായ നവീന്‍ റസാഖിന്റേയും ജാനകി ഓംകുമാറിന്റേയും വൈറല്‍ ഡാന്‍സ് വിഡിയോയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കു മറുപടിയായി പുതിയ ഡാന്‍സ് വിഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികള്‍.
നവീനും ജാനകിക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വൈറല്‍ വിഡിയോയിലെ അതേ പാട്ടിനു തന്നെ നൃത്തം ചവിട്ടുകയാണ് സഹപാഠികള്‍. ‘വെറുക്കാന്‍ ആണ് ഉദ്ദേശ്യമെങ്കില്‍ ചെറുക്കാന്‍ ആണ് തീരുമാനം’ എന്ന തലക്കെട്ടോടെയാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് യൂണിയന് സമൂഹമാധ്യമത്തില്‍ പുതിയ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
റാ റാ റാസ്പുടിന്… ലവര് ഓഫ് ദ് റഷ്യന്‍ ക്വീന്‍… എന്ന ബോണി എം ബാന്‍ഡ് ഗാനത്തിനു ചുവടുകളൊരുക്കിയ തൃശൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളായ ജാനകിയുടെയും നവീന്റെയും വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാണിപ്പോള്‍. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയ്ക്ക് കാഴ്ചക്കാരുടെ എണ്ണം കുതിച്ചുയരുകയായിരുന്നു.
വീഡിയോ കാണാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://fb.watch/4MbwfQTleF/