തളിക്കുളം: സ്നേഹതീരം ബീച്ചില്‍ കുളിക്കാനിറങ്ങിയ സംഘത്തിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ തിരയില്‍പ്പെട്ടു. കൃത്യസമയത്ത് രക്ഷകരായി എത്തി ലൈഫ് ഗാര്‍ഡുകള്‍. കോയമ്പത്തൂര്‍ സ്വദേശികളായ പാരിസ് സ്ട്രീറ്റ് രാജാറാമിന്റെ മകന് അഖിലേഷ് (20), സുന്ദരപുരം റോഡില്‍ ഷണ്മുഖ സുന്ദറിന്റെ മകന് നിഖേഷ് (20) എന്നിവരാണ് തിരയില്‍പ്പെട്ടത്.
കാറില്‍ എത്തിയ നാലംഗ സംഘം ഇന്നലെ മൂന്നരയോടെയാണ് കടലില്‍ കുളിക്കാന്‍ ഇറങ്ങിയത്. തിരയില്‍പ്പെട്ട് 100 മീറ്ററോളം ദൂരെപോയ ഇരുവരും അപകടമുഖത്തായിരുന്നുവെന്ന് ഗാര്‍ഡുകള്‍ പറഞ്ഞു.
ലൈഫ് ഗാര്‍ഡുകളായ ടിപി ബിബീഷ്, ഹരീഷ് ഹരിദാസ് എന്നിവരാണ് ഇരുവരേയും രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചത്. ഇവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്കി വിട്ടു. കൊവിഡ് നിയന്ത്രണം പാലിക്കാതെ ഒട്ടേറെപ്പേരാണ് ദിവസവും സ്നേഹതീരം ബീച്ചില്‍ എത്തുന്നത്.