കൊരട്ടി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വഴിയില്‍ക്കിടന്നു കളഞ്ഞുകിട്ടിയ വജ്രമാല ഉടമയെ കണ്ടെത്തി തിരികെ ഏല്‍പ്പിച്ച് നാടിന് മാതൃകയായി ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കുലയിടം സ്വദേശി ദീപുവിന്റെ മാലയാണ് നഷ്ടപ്പെട്ടിരുന്നത്.
മാല കിട്ടിയ വിവരം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് മാലയുടെ ഉടമ കുലയിടം സ്വദേശി ദീപു ഇവരെ സമീപിച്ചത്. പിന്നീട് കൊരട്ടിയിലെ പാഥേയത്തിന് മുന്നിലെത്തിയ ദീപുവിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ സനീഷ് കുമാര്‍ ജോസഫ് മാല കൈമാറി.
കുട്ടിയുടെ ഇരുപത്തിയെട്ട് ചടങ്ങിനായി എത്തുന്നതിനിടെയാണ് മാല നഷ്ടപ്പെട്ടത്. പഞ്ചായത്തിലെ വഴിച്ചാല് പ്രദേശത്ത് പ്രചാരണം നടത്തുകയായിരുന്ന പ്രവര്‍ത്തകര്‍ക്കാണ് മാല കിട്ടിയത്. യുഡിഎഫ്. പഞ്ചായത്ത് കമ്മിറ്റി ചെയര്മാന് എംഎ രാമകൃഷ്ണന്, ആല്ബിന് പൗലോസ്, ബേബി മുക്രാപ്പിള്ളി, വാര്‍ഡംഗം ഗ്രേസി സ്കറിയ, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി മനേഷ് സെബാസ്റ്റ്യന്‍, നിധിന് പോള്‍ എന്നിവരും പ്രവര്‍ത്തകര്‍ക്കൊപ്പം ഉണ്ടായിരുന്നു.