കൊടുങ്ങല്ലൂര്‍: പ്രളയത്തില്‍ മുങ്ങി നശിഞ്ഞ് ഏത് നിമിഷവും തകര്‍ന്ന് വീഴാറായ താമസയോഗ്യമല്ലാതായ വീടു നന്നാക്കാന്‍ വേണ്ടി ഏറെ അലഞ്ഞ സജേഷിനെ ഒടുവില്‍ ഭാഗ്യദേവത കടാക്ഷിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ലോട്ടറി ഒന്നാംസമ്മാനം 80 ലക്ഷം രൂപ കിട്ടിയത് പാലിയംതുരുത്ത് വാലിപറമ്പില്‍ സജേഷ് വാങ്ങിയ ടിക്കറ്റിന്.
ക്രിസ്മസ് ദിനത്തില്‍ രാവിലെ അഞ്ചങ്ങാടി ജംക്ഷനില്‍ നിന്നാണു ടിക്കറ്റ് എടുത്തത്. കോട്ടപ്പുറത്ത് വെല്‍ഡിങ് തൊഴിലാളിയാണ് സജേഷ്. അച്ഛനും അമ്മയും ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് കുടുംബം.
പ്രളയത്തില്‍ വെള്ളം കയറി കുതിര്‍ന്ന വീട് ഏതുനിമിഷവും വീഴാവുന്ന അവസ്ഥയിലായിരുന്നു. അറ്റകുറ്റപ്പണിക്കു മാത്രമാണ് സഹായം ലഭിച്ചത്. പുതുക്കിപ്പണിയാന്‍ സജേഷും പിതാവ് വാലിപറമ്പില്‍ ബാലനും ഏറെ പരിശ്രമിച്ചു. രേഖകള്‍ ശരിയാക്കിയപ്പോള്‍ സഹായ പദ്ധതികളുടെ കാലാവധി കഴിഞ്ഞുവെന്നായിരുന്നു അറിയിപ്പ്.
അതേസമയം, കൊവിഡ് 19 മൂലം ജോലി നഷ്ടപ്പെട്ട കാസര്‍ഗോഡ് സ്വദേശി നവനീത് സജീവന്റെ ജീവിതതത്തില്‍ ഭാഗ്യദേവത കടാക്ഷിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞത് കഴിഞ്ഞ ആഴ്ചയാണ്. അബുദാബിയില്‍ ഒരു കമ്പനിയില്‍ ജീവനക്കാരനായിരുന്ന നവീത് ജോലി നഷ്ടമായതോടെ പുതിയ ജോലിക്ക് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. ഡിസംബര്‍ 28 വരെയാണ് നിലവിലെ ജോലി ഉണ്ടാകുക. പുതിയ ജോലിക്ക് വേണ്ടി ഇന്റര്‍വ്യൂ കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് കോടിപതിയായെന്ന വാര്‍ത്ത മുപ്പതുകാരനായ നവനീത് അറിയുന്നത്.
ദുബായ് ഡ്യൂട്ടിഫ്രീയുടെ മില്ലേനിയം മില്യനര്‍ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം രൂപ) നവനീതിന് ലഭിച്ചിരിക്കുന്നത്. നവംബര്‍ 22ന് ഓണ്‍ലൈനിലൂടെയാണ് നവനീത് ടിക്കറ്റ് എടുത്തത്. പുതിയ ജോലിക്കായുള്ള ഇന്റര്‍വ്യൂ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഡ്യൂട്ടിഫ്രീയുടെ സമ്മാനം ലഭിച്ച ഫോണ്‍കോള്‍ വന്നത്.