തിരുവനന്തപുരം: ഒന്നിന് പിറകെ മറ്റൊന്നായി രണ്ട് സംസ്ഥാന അവാര്‍ഡുകള്‍ ഒരേ വീട്ടില്‍ എത്തിയിരിക്കുകയാണ്. തിരുവനന്തപുരം വട്ടപ്പാറ ‘ ജ്യോതിസ് ‘ എന്ന വീട്ടിലുള്ളവര്‍ ഇപ്പോള്‍ മതിമറന്ന് സന്തോഷിക്കുകയാണ്. ഭാര്യയും ഭര്‍ത്താവുമാണ് സംസ്ഥാന അവാര്‍ഡുകള്‍ക്ക് അര്‍ഹരായത്.
ആദ്യമായി ജ്യോതിസിലേക്ക് സംസ്ഥാന പുരസ്കാരം എത്തിച്ചത് അധ്യാപകനായ ജോസ് ഡി സുജീവാണ്. 3 വര്‍ഷത്തിന് ശേഷം ജ്യോതിസിലേക്ക് മറ്റൊരു അഭിമാന പുരസ്കാരം എത്തിച്ചിരിക്കുകയാണ് സുനിത എന്ന പൊലീസ് ഉദ്യോഗസ്ഥ. അങ്ങനെ ഭാര്യയും ഭര്‍ത്താവും സംസ്ഥാന പുരസ്കാരം നേടിയ വീടായി ജ്യോതിസ് മാറി.
സ്വാതന്ത്യദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ പൊലീസ് മെഡലാണ് ഇവരുടെ വീട്ടിലെ ഏറ്റവും ഒടുവിലത്തെ സന്തോഷം. ഇന്നലെ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ പട്ടികയിലാണ് എം ആര് സുനിത അഭിമാന നേട്ടം സ്വന്തമാക്കിയത്.
ക്രൈംബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലെ എ എസ് ഐ ആണ് സുനിത. 2001 ല്‍ പൊലീസ് സേനയില്‍ ചേര്‍ന്ന സുനിതയെ തേടിയെത്തിയ ആദ്യ മെഡലാണിത്. നേട്ടത്തില്‍ വലിയ സന്തോഷമുണ്ടെന്നാണ് സുനിത പറഞ്ഞത്. സുനിതയുടെ ഭര്‍ത്താവ് ജോസ് ഡി സുജീവിന് 2019 ലെ മികച്ച അധ്യാപകനുള്ള അവാര്‍ഡാണ് ലഭിച്ചത്. കോട്ടണ്‍ഹില്‍ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനാണ് ജോസ് ഡി സുജീവ്. പാര്‍വതി , ജ്യോതിക എന്നിവരാണ് മക്കള്‍.