നെടുമങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റോഡില്‍ തടഞ്ഞ് നിര്‍ത്തി ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് പിടിയില്‍. കരുപ്പൂര് പനച്ചമൂട് ചിറത്തലയ്ക്കല്‍ കൊല്ലായിക്കോണം പ്രണവം വീട്ടില്‍ എല്‍ ഉണ്ണി (പൈലി39)യെ ആണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 6ന് വൈകിട്ട് 3.15 ഓടെയായിരുന്നു സംഭവം. നടന്നു വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ വാണ്ട ഭാഗത്ത് വച്ച് തടഞ്ഞ് നിര്‍ത്തി ലൈംഗികാതിക്രമം നടത്തിയതിനാണ് ഉണ്ണിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
മുന്‍പരിചയം ഇല്ലാതിരുന്ന പെണ്‍കുട്ടിയെ ഉണ്ണി ബൈക്കില്‍ പിന്തുടര്‍ന്ന ശേഷം തടഞ്ഞുനിര്‍ത്തി ഉപദ്രവിക്കുക ആയിരുന്നു. നെടുമങ്ങാട് ഇന്‍സ്പെക്ടര്‍ വി രാജേഷ് കുമാര്‍, എസ്ഐ സുനില്‍ ഗോപി എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ഉണ്ണിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.