തിരുവനന്തപുരം: വിവാഹവാര്‍ഷികദിനത്തില്‍ ഗ്രന്ഥശാലയ്ക്ക് പുസ്തകങ്ങള്‍ സമ്മാനിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഭാര്യയും. 35-ാമത് വിവാഹ വാര്‍ഷികദിനമായ വെള്ളിയാഴ്ചയാണ് രമേശ് ചെന്നിത്തലയും ഭാര്യ അനിതയും ഗ്രന്ഥശാലയിലേക്ക് 35 പുസ്തകങ്ങള്‍ കൈമാറിയത്.
ഏപ്രില്‍ 23ന് പുസ്തകദിനം കൂടി ആയതിനാല്‍ മകന് രമിത്താണ് ഗ്രന്ഥശാലയ്ക്ക് പുസ്തകം കൈമാറാനുള്ള ആശയം നല്‍കിയതെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. സംസ്ഥാനത്തെ തന്നെ മികച്ച ലൈബ്രറികളിലൊന്നായ തിരുവനന്തപുരം നെല്ലിമൂട് ദേശാഭിവര്‍ദ്ധിനി ഗ്രന്ഥശാലയിലേക്കാണ് പുസ്തകങ്ങള്‍ സമ്മാനിച്ചത്.
എഴുത്തുകാരന് പെരുമ്പടവം ശ്രീധരന് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി, അതിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വിപി സുനില്‍കുമാറിനും വിനോദ് സെന്നിനും കൈമാറി. പെരുമ്പടവത്തിന്റെ ‘അശ്വാരൂഢന്റെ വരവ്’ എന്ന നോവല്‍ അദ്ദേഹം രമേശ് ചെന്നിത്തലയ്ക്കും ഭാര്യയ്ക്കും സമ്മാനിച്ചു.