വര്‍ക്കല: കളിക്കുന്നതിനിടെ ആറുവയസ്സുകാരന്റെ വിരല്‍ സൈക്കിളിന്റെ ചെയിനില്‍ കുടുങ്ങി. വേദനകൊണ്ട് പുളഞ്ഞ കുട്ടിക്ക് ആശ്വാസമായി അഗ്നിരക്ഷാസേന. വേദന സഹിക്കാനാകാതെ പുളഞ്ഞ കുട്ടിയുടെ വിരല്‍ പുറത്തെടുത്താണ് അഗ്നിരക്ഷാസേന ആശ്വാസമായത്.
ശനിയാഴ്ച രാവിലെ 9.30 യോടെയായിരുന്നു സംഭവം. മൂങ്ങോട് മയൂരിയില്‍ ബിജുവിന്റെ മകന് അഭിനവിന്റെ വിരലാണ് ചെയിനില്‍ കുടുങ്ങിയത്. ഇടതുകൈയിലെ ചെറുവിരലാണ് ചെയിനും പെഡല്‍ റിങിനുമിടയിലെ മൂര്ച്ചയുള്ളയിടത്തായത്.
കുട്ടിയുടെ കരച്ചില് കേട്ടെത്തിയ വീട്ടുകാര്‍ ശ്രമിച്ചിട്ടും വിരല്‍ ചെയിനില്നിന്നു മാറ്റാനായില്ല. വര്‍ക്കലയില്‍നിന്ന് അഗ്നിരക്ഷാസേനയെത്തി ചെയിന്‍ മുറിച്ചശേഷമാണ് വിരല്‍ മാറ്റിയത്. വിരലിന് ചതവുണ്ടായിരുന്നു. കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു.