കല്ലമ്പലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൊബൈല്‍ ഫോണ്‍ വഴി പരിചയം നടിച്ച ശേഷം തട്ടിക്കൊണ്ടുപോയ യുവാവിനെ പള്ളിക്കല്‍ പോലീസ് പിടികൂടി. പുനലൂര്‍ തൊളിക്കോട് കുതിരച്ചിറ അഭിലാഷ് ഭവനില്‍ ഉണ്ണി(20) ആണ് അറസ്റ്റില്‍ ആയത്.
പാരിപ്പള്ളിയിലെ ബേക്കറി ജീവനക്കാരനായ ഇയാള്‍ പള്ളിക്കല്‍ സ്വദേശിയായ പെണ്‍കുട്ടിയെ മൊബൈല്‍ ഫോണ്‍ വഴി സൗഹൃദത്തില്‍ ആയ ശേഷം പുനലൂരില്‍ എത്തിച്ച് അവിടെ നിന്ന് തമിഴ്നാട്ടിലേക്ക് കടത്തുകയായിരുന്നു.
പെണ്‍കുട്ടിയുമായി പ്രതി മധുരയില്‍ എത്തിയ വിവരം പള്ളിക്കല്‍ പോലീസിന് ലഭിച്ചു. തുടര്‍ന്ന് തമിഴ്നാട് പോലീസിന്റെ സഹായം തേടി. പ്രതിയുടെ സഞ്ചാരം സൈബര്‍ സെല്ലിന്റെ സഹായത്തോടെ നിരീക്ഷിച്ച പോലീസ് പുനലൂര്‍ പോലീസിന് വിവരം കൈമാറുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.