കിളിമാനൂര്‍: ആറ്റിങ്ങല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒഎസ് അംബിക സ്ലാബ് തകര്‍ന്ന് ഓടയില്‍ വീണു. കടകളില്‍ വോട്ട് തേടുന്നതിനിടയിലായിരുന്നു അപകടം. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് കാരേറ്റ് ആയിരുന്നു സംഭവം.
പുളിമാത്ത് പഞ്ചായത്തിലായിരുന്നു സ്ഥാനാര്‍ത്ഥിയുടെ പര്യടനം. കാരേറ്റ് കവലയിലെ കടകളില്‍ കയറി വോട്ട് തേടുന്നതിന് ഇടയില്‍ ആയിരുന്നു അപ്രതീക്ഷിതമായി അംബിക സ്ലാബ് തകര്‍ന്ന് ഓടയില്‍ വീണത്. പുളിമാത്ത് പഞ്ചായത്ത് ഓഫിസിന് സമീപത്തെ ഓടയില്‍ സ്വകാര്യ വ്യക്തി നിര്‍മിച്ച സ്ലാബാണ് തകര്‍ന്നത്. എന്തായാലും സ്ഥാനാര്‍ത്ഥി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
അപകടം നടന്ന ഉടന്‍ സ്ഥാനാര്‍ത്ഥിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തി. 3 മണിക്കൂര്‍ സമയത്തെ വിശ്രമത്തിനു ശേഷം 4 മണിയോടെ പഞ്ചായത്ത് പര്യടനം പുനരാരംഭിച്ചു. സ്ഥാനാര്‍ത്ഥിക്ക് ഒപ്പം വീണ പാര്‍ട്ടി പ്രവര്‍ത്തകരായ 6 പേര്‍ക്കും പരുക്കില്ല.