ആര്യനാട്: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും പsാലീസ് പിടിയില്‍. പറണ്ടോട് ഒന്നാംപാലം സ്വദേശിനി 32 കാരിയെയും കാമുകന് പറണ്ടോട് സ്വദേശി 33 കാരനെയും ആണ് ആര്യനാട് പോലീസിന്റെ പിടിയിലായത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.
19-ാം വയസ്സില്‍ യുവതി പറണ്ടോട് സ്വദേശി അന്യമതക്കാരനായ പ്രവാസിക്ക് ഒപ്പം ഇറങ്ങിപ്പോയി പുതിയൊരു ജീവിതം ആരംഭിച്ചതാണെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് യുവതി പേരുമാറ്റി പ്രവാസിയുടെ മതം സ്വീകരിച്ചാണ് ഇതുവരെ താമസിച്ചിരുന്നത്. ഇവര്‍ക്ക് 11, 13 വയസ്സുള്ള രണ്ട് കുട്ടികളുണ്ട്.
ഇതിനിടെയാണ് യുവതി പറണ്ടോട് സ്വദേശി മറ്റൊരാളുമായി പ്രണയത്തില്‍ ആകുന്നത്. പ്രവാസിയായ ഭര്‍ത്താവ് അടുത്ത മാസം നാട്ടില്‍ വരാനിരിക്കെയാണ് വ്യാഴം വൈകിട്ടോടെ യുവതി പ്രണയത്തില്‍ ആയ ആളുമായി ഒളിച്ചോടിയതെന്ന് പോലീസ് പറഞ്ഞു. വീട്ടില്‍ ധരിച്ചിരുന്ന വേഷത്തില്‍ ആണ് യുവതി പോയത്.
തുടര്‍ന്ന് ബന്ധുക്കളും പോലീസും ചേര്‍ന്ന് രാത്രി വൈകിയും സമീപത്തെ പുരയിടത്തിലും ബന്ധുവീടുകളിലും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ശേഷം മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കാമുകനൊപ്പം പോയതെന്ന് പോലീസ് കണ്ടെത്തിയത്. കാമുകന്റെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്നാണ് ഇരുവരെയും പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത് യുവതിയെ അട്ടക്കുളങ്ങര സബ് ജയിലിലും കാമുകനെ നെയ്യാറ്റിന്‍കര സബ് ജയിലിലേക്കും മാറ്റി. ആര്യനാട് ഇന്‍സ്പെക്ടര്‍ എന്‍ആര്‍ ജോസ്, എസ്ഐമാരായ ഡി സജീവ്, എസ് മുരളീധരന് നായര്‍, എഎസ്ഐ എസ് ബിജു, എസ്സിപിഒ മാരായ ബിഎസ് സജിത്, വിജി പ്രമിത തുടങ്ങിയവരാണ് ഇവരെ പിടികൂടിയത്.