കേരളത്തിലെ സര്‍ക്കാര്‍ സ്കൂളിലെ ഉച്ചഭക്ഷണം കഴിക്കാന്‍ എത്തി വിദേശ വ്ളോഗര്‍ ഡെയില്‍ ഫിലിപ്പ്. വിദേശ ഫുഡ് ട്രാവല്‍ വ്ലോഗര്‍ ആയ ഡെയില്‍ ഫിലിപ്പ് തിരുവനന്തപുരത്തെ നയ്യാര്‍ ഡാം സര്‍ക്കാര്‍ ഹൈസ്കൂളിലേക്കാണ് ഉച്ചഭക്ഷണത്തിന്റെ രുപി അറിയാന്‍ എത്തിയത്.
അവിടെ വെച്ച് കുട്ടികള്‍ക്കൊപ്പം ഫോട്ടോസ് എടുക്കുന്നതും ചോറും കറികളും കഴിക്കുന്നതും അദ്ദേഹം പങ്കുവെച്ച വീഡിയോയില്‍ കാണാം. ‘Volpe Where Are You’ എന്നാണ് കാര്‍ലോസിന്റെ യൂട്യൂബ് ചാനലിന്റെ പേര്. അധ്യാപകരില്‍ നിന്ന് ഭക്ഷണം വാങ്ങി കഴിച്ച ഡെയ്ല്‍ ഭക്ഷണം ഒരുപാട് ഇഷ്ടമായെന്ന് വീഡിയോയിലൂടെ പറയുന്നു. ജനുവരി 9ന് ഡെയ്ല്‍ ഫിലിപ്പ് പങ്കുവെച്ച വിഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.
സ്കൂളിലെ കുട്ടികളുമായുള്ള കാര്‍ലോസിന്റെ രസകരമായ സംഭാഷണങ്ങള്‍ വിഡിയോയില്‍ കാണാം. വലുതാകുമ്പോള്‍ ആരാകണം എന്ന ചോദ്യത്തിന് മെസി, റൊണാള്‍ഡോ എന്നൊക്കെയാണ് കുട്ടികളുടെ ഉത്തരം. കാര്‍ലോസ് എവിടെനിന്നു വരുന്നു, എന്തു ചെയ്യുന്നു തുടങ്ങിയ ചോദ്യങ്ങള്‍ കുട്ടികളും ഇംഗ്ലീഷില്‍ ചോദിക്കുന്നുണ്ട്. വീഡിയോ കാണാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.