കോയമ്പത്തൂര്‍: അനുവാദമില്ലാതെ പാത്രത്തില്‍ നിന്ന് പൊറോട്ടയെടുത്തു കഴിച്ചതിനെ തുടര്‍ന്ന് ഉടലെടുത്ത വഴക്കില്‍ തൊഴിലാളിയുടെ മര്‍ദനമേറ്റ് യുവാവ് മരിച്ചു. ഇടയര്‍പാളയം ശിവാജി കോളനി ശിവകാമി നഗറില്‍ ജയകുമാര്‍ (25) ആണ് മരിച്ചത്.
സംഭവത്തില്‍ തടാകം റോഡിലെ തൊഴിലാളി വെള്ളിങ്കിരി(51)യെ പോലീസ് അറസ്റ്റ് ചെയ്തു. ജയകുമാറും കൂട്ടുകാരും തടാകത്തെ ഇഷ്ടിക കളത്തില്‍ മദ്യപിക്കുമ്പോഴാണ് സമീപത്തെ താമസ സ്ഥലത്തിരുന്ന് വെള്ളിങ്കിരി പൊറോട്ട കഴിക്കുന്നത് കണ്ടത്. ജയകുമാര്‍ വെള്ളിങ്കിരിയുടെ അനുവാദമില്ലാതെ അയാളുടെ പാത്രത്തില്‍ നിന്ന് പൊറോട്ടയെടുത്തു കഴിച്ചു. ഇതാണ് വെള്ളിങ്കിരിയെ ചൊടിപ്പിച്ചത്.
ജയകുമാറിന്റെ നടപടിയെ വെള്ളിങ്കിരി ചോദ്യം ചെയ്തപ്പോള്‍ രണ്ടുപേരും തമ്മില്‍ വഴക്കായി. വഴക്കിനിടെ ജയകുമാര്‍ ഇഷ്ടികയെടുത്ത് വെള്ളിങ്കിരിയെ അടിച്ചു. കോപിച്ച വെള്ളിങ്കിരി മരക്കഷ്ണമെടുത്ത് ജയകുമാറിന്റെ തലയ്ക്കും ദേഹത്തും പൊതിരെ തല്ലി. പരുക്കേറ്റ ജയകുമാര്‍ സംഭവ സ്ഥലത്തു മരിച്ചു.