പൊന്നാനി: എസ്എംഎ റീജിയണല്‍ കമ്മിറ്റി വര്‍ഷം തോറും നടത്തിവരാറുള്ള തിരുനബി ഹബീബിന്റെ മീലാദ് വിളംബരം നടത്താന്‍ തീരുമാനിച്ചു. മീലാദ് വിളംബരം ഒക്ടോബര്‍ 2ന് 4 മണിക്ക് മസ്ജിദുല്‍ മുസമ്മില്‍ ഇജാബയില്‍ നടക്കും.
കെ അബ്ദുല്‍ ഖാദര്‍ സാഹിബിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കമ്മിറ്റി സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍ കെഎം മുഹമ്മദ് ഖാസിം കോയ ഉദ്ഘാടനം ചെയ്തു. ഹാജി പി ശാഹുല്‍ ഹമീദ്, ഇസ്മാഈല്‍ അന്‍വരി, എം ഖാലിദ് ഹാജി, കെഎം ഇബ്രാഹിം ഹാജി, ശിഹാബുദ്ദീന് അഹ്സനി, പിപി ഉമ്മര്‍ അസൈനാര്‍ മുസ്ലിയാര്, കെ ഫസലുറഹ്മാന് മുസ്ലിയാര് എന്നിവര്‍ പ്രസംഗിച്ചു.