പൊന്നാനി: ചരിത്രവിജയം നേടി രണ്ടാം ഇടതുപക്ഷ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ കഴിഞ്ഞ് അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയനെ ആശംസ അറിയിച്ചുകൊണ്ട് സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം കെഎം മുഹമ്മദ് കാസിം കോയ സന്ദേശം കൈമാറി.
നൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതില്‍ അതിയായ സന്തോഷമുണ്ടന്നും ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ വളരെ കരുതലോടെ കേള്‍ക്കുന്ന മുഖ്യമന്ത്രിയുടെ കൈയ്യില്‍ ഈ വകുപ്പ് വളരെ ഭദ്രമാണന്നും കാസിം കോയ പ്രത്യാശപ്രകടിപ്പിച്ചു. മുഖ്യമന്ത്രി തന്റെ സന്ദേശം സ്വീകരിക്കുകയും അതിന് മറുപടിയായി നന്ദി അറിയിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി സര്‍ന് എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു.. അങ്ങ് നയിക്കുന്ന പാര്‍ട്ടി സംവിധാനം ലോകത്തിന് തന്നെ മാതൃകയായി നല്ലൊരു വികസന സാമ്രാജ്യം കെട്ടിപെടുക്കുവാന്‍ അങ്ങയ്ക്ക് അല്ലാഹു അനുഗ്രഹിക്കട്ടെ…. അങ്ങയുടെ മന്ത്രിസഭയ്ക്ക് എല്ലാവിധ ഭാവന നേര്‍ന്നുകൊണ്ട് അങ്ങയുടെ സഹോദരന് കെഎംമുഹമ്മദ് ഖാസിം കോയ പൊന്നാനി സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍… പ്രാര്‍ത്ഥനയോടെ…
എന്നാണ് ഹജ്ജ് കമ്മറ്റി അംഗം മുഖ്യമന്ത്രിക്ക് അയച്ച ആശംസ സന്ദേശത്തില്‍ പറയുന്നത്.
ചരിത്രവിജയത്തിനു ശേഷം തുടര്‍ഭരണത്തിലേക്കു കടക്കുന്ന രണ്ടാം പിണറായി മന്ത്രിസഭ 20-ാം തീയ്യതിയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവമാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ ഘടകക്ഷികളുടെ മന്ത്രിമാരായ കെ രാജന്, റോഷി അഗസ്റ്റിന്, കെ കൃഷ്ണന്‍കുട്ടി, എകെ ശശീന്ദ്രന്, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.
അതിനുശേഷം അക്ഷരമാല ക്രമത്തില്‍ വി അബ്ദുറഹ്മാന്, ജിആര്‍ അനില്‍, കെഎന്‍ ബാലഗോപാല്‍, പ്രൊഫ. ആര് ബിന്ദു, ജെ ചിഞ്ചുറാണി, എംവി ഗോവിന്ദന്, അഡ്വ. പിഎ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണന്, പി രാജീവ്, സജി ചെറിയാന്, വി ശിവന്‍കുട്ടി, വിഎന്‍ വാസവന്, വീണ ജോര്‍ജ് എന്നിവര്‍ പ്രതിജ്ഞ ചെയ്തു.