പൊന്നാനി: ലോക്ക്ഡൗണ്‍ സമയത്തും കാലവര്‍ഷക്കെടുതിയിലും ആളൊഴിഞ്ഞ പൊന്നാനിയുടെ തെരുവുകളിലും മറ്റും പൊന്നാനിയുടെ അടയാളമായിമാറിയ ട്രോമകെയര്‍ വളണ്ടിയര്‍മാര്‍ മഴയിലും വെയിലിലും നമ്മുടെ നിയമപാലകരുടെ കൂടെ നിന്നു സഹായിക്കുന്നു.
ശക്തമായ മഴയില്‍ പോലും ട്രോമകെയര്‍ വളണ്ടിയര്‍മാര്‍ പൊന്നാനിയുടെ കാവലാളാവുന്ന വീഡിയോ കണ്ട പൊന്നാനിക്കാരനായ പ്രവാസി വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ സമീര്‍ ചെമ്പയില്‍ മുഴുവന്‍ ട്രോമികെയര് വളണ്ടിയര്‍മാര്‍ക്കും സ്നേഹോപഹാരമായി റൈന്‍ കോട്ട് സമ്മാനിച്ചു.
പൊന്നാനി സിഐ നാരയണനും സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം കെഎം മുഹമ്മദ് കാസിം കോയയും ചേര്‍ന്ന് ഉപഹാരം ട്രോമകെയര്‍ പ്രസിഡന്റ് ഗഫൂറിന് കൈമാറി. ഇവരുടെ സേവനം മാതൃകാപരമാണന്നും സാമ്പത്തികമായ ഒരു നേട്ടവുമില്ലാതെ ഇത്തരം സേവനം ചെയ്യുന്ന ട്രോമകെയര്‍ വളണ്ടിയര്‍മാര്‍ പൊന്നാനിയുടെ അടയാളമാണന്നും ഇരുവരും പറഞ്ഞു.
ഇവരുടെ സേവനം കണ്ട് ഇത്തരം സഹായവുമായി മുന്നോട്ട് വന്ന ശെമീര്‍ ചെമ്പയിലിനെ പോലുള്ളവര്‍ പൊന്നാനിയുടെ ചാരിറ്റി രംഗത്ത് എന്നും തിളങ്ങി നില്ക്കുന്നവരാണന്നും അവര്‍ പറഞ്ഞു.