മലപ്പുറം: പിണറായി സര്‍ക്കാര്‍ അഞ്ചുവര്‍ഷം കൊണ്ട് ചെയ്ത നേട്ടത്തിന്റെ ഫലമായാണ് തുടര്‍ ഭരണം ജനങ്ങള്‍ നല്‍കിയതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍ മുഹമ്മദ് ഖാസിം കോയ. പിണറായി സര്‍ക്കാരിന്റെ രണ്ടാംവരവിന് എല്ലാ അനുഗ്രഹങ്ങളും ഭാവുകങ്ങളും നേരുകയാണ് അദ്ദേഹം.
എല്ലാ പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും വികസന സാമ്രാജം കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം കാണിച്ച നേട്ടമാണ് ഈ കേരളജനതയക്ക് പിണറായിയോടുള്ള സ്നേഹവും വാത്സല്യവുമെന്നും, കേരളജനത അങ്ങയോടൊപ്പമാണ്. ഇനിയും അതിശക്തമായി തന്നെ കേരള ജനതയെ നയിക്കാന്‍ അങ്ങയ്ക്ക് കഴിയട്ടെയെന്നും മുഹമ്മദ് ഖാസിം കോയ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് വോട്ടെണ്ണല്‍ അവസാന നിമിഷങ്ങളിലേക്ക് കടക്കുമ്പോള്‍ ഭൂരിപക്ഷം ജില്ലകളിലും ഇടതുതരംഗമാണ് ആഞ്ഞടിക്കുന്നത്. പിണറായി വിജയന്റെ രണ്ടാവരവിനായി കാത്തിരിക്കുകയാണ് കേരളജനത.
ഉറപ്പാണ് തുടര്‍ഭരണം. എന്ന മുദ്രാവാക്യം മലയാളികള്‍ ഏറ്റെടുത്തു. പിണറായി എന്ന ക്യാപ്റ്റനില്‍ വിശ്വസിച്ചു. ഒരു തുടര്‍ഭരണത്തിന് കേരളം വിധിയെഴുതി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പിണറായി വിജയന് തിരുത്തിക്കുറിച്ചു. വിവാദങ്ങളേയും വെല്ലുവിളികളേയും നേരിട്ട് വിജയചരിത്രം ആവര്‍ത്തിക്കുകയാണ് പിണറായി വിജയന് എന്ന കേരളത്തിന്റെ ക്യാപ്റ്റന്‍.