ബേപ്പൂര്‍: പ്രചാരണത്തിനായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിഎ മുഹമ്മദ് റിയാസ് ബേപ്പൂര്‍ ഹാര്‍ബറില്‍ എത്തി. ഹൃദ്യമായി വരവേറ്റ് മത്സ്യത്തൊഴിലാളികള്‍. ഇന്നലെ ഹാര്‍ബറില്‍ നിന്നായിരുന്നു മുഹമ്മദ് റിയാസിന്റെ മണ്ഡല പര്യടനത്തിന്റെ തുടക്കം.
അതിരാവിലെ എത്തിയ സ്ഥാനാര്‍ത്ഥിയെ മത്സ്യത്തൊഴിലാളികള്‍ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പം ലേലഹാളും മത്സ്യവിപണന കേന്ദ്രവും ചുറ്റി മുഴുവന്‍ ആളുകളോടും വോട്ടഭ്യര്‍ഥിച്ചു. തുടര്‍ന്ന് ബേപ്പൂര്‍ അങ്ങാടിയിലെ കടകളില്‍ വോട്ട് തേടി.
കോര്പറേഷന് മേഖല കാര്യാലയം, വില്ലേജ് ഓഫിസ്, ഹൈസ്കൂള്‍, കസ്റ്റംസ് ഓഫിസ്, പോലീസ് സ്റ്റേഷന് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു വോട്ടഭ്യര്‍ഥന നടത്തി. കല്ലുങ്ങല്‍, ആര്‍എം ആശുപത്രി, തവളക്കുളം, അരക്കിണര്‍, ചക്കേരിക്കാട് പറമ്പ്, സാഗര സരണി, മാറാട് വായനശാല, മാത്തോട്ടം ഫോറസ്റ്റ്, പുഞ്ചപ്പാടം, മുണ്ടേക്കാട് പാലം എന്നിവിടങ്ങളില്‍ കുടുംബ യോഗങ്ങളില്‍ പങ്കെടുത്തു.
വികെസി മമ്മദ്കോയ എംഎല്‍എ, കൗണ്‍സിലര്‍മാരായ കെ രാജീവ്, എം ഗിരിജ, ടി രജനി, എല്‍ഡിഎഫ് നേതാക്കളായ കെവി ശിവദാസന്‍, കെപി ഹുസൈന്, കെ വിശ്വനാഥന്, പി അസീസ്, പിപി ബീരാന് കോയ, പേരോത്ത് പ്രകാശന് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. മുഹമ്മദ് റിയാസ് ഇന്നു കോര്പറേഷന് ചെറുവണ്ണൂര്നല്ലൂര് മേഖലയില്‍ പര്യടനം നടത്തും.