പുതുപ്പള്ളി: കൊവിഡ് ബാധിച്ച് വീട്ടില്‍ ഒറ്റപ്പെട്ടു കഴിയേണ്ടിവരുന്നവര്‍ക്കും ആരും ആശ്രയമില്ലാത്തവര്‍ക്കും ഇനി അന്നം മുടങ്ങില്ല. കൊവിഡ് രോഗികള്‍ക്ക് ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ പുതുപ്പള്ളിയില്‍ സമൂഹ അടുക്കള ആരംഭിക്കുന്നു.
ഗ്രാമപ്പഞ്ചായത്ത് എറികാട് ഗവ. യുപി സ്കൂളിലാണ് സമൂഹ അടുക്കള ആരംഭിക്കുന്നത്. കുടുംബശ്രീ അംഗങ്ങളാണ് ഭക്ഷണം പാകം ചെയ്യുന്നത്. സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തിച്ചു നല്‍കും.
കേരള കോണ്‍ഗ്രസ് (എം) പുതുപ്പള്ളി മണ്ഡലം കമ്മിറ്റി പലചരക്ക് സാധനങ്ങള്‍ നല്കി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മചന്ദ്രന്, വൈസ് പ്രസിഡന്റ് പ്രമോദ് ചക്കാല തുടങ്ങിയവര്‍ ഏറ്റുവാങ്ങി. കേരള കോണ്‍ഗ്രസ് (എം) പുതുപ്പള്ളി മണ്ഡലം വര്‍ക്കിങ് പ്രസിഡന്റ് ജിജി എരുത്തിക്കല്‍, സെക്രട്ടറി ടിറ്റോ ഇടത്തേട്ട്, ജോണ്‍ പുതുപ്പള്ളി, സീമോള്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
അതേസമയം, ഒല്ലൂരില്‍ കൊവിഡ് ബാധിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കുന്നതിനായി കോര്പറേഷന് സമൂഹ അടുക്കള ആരംഭിച്ചിരുന്നു. ഒല്ലൂരിലെ പനംകുറ്റിച്ചിറ യുപി സ്കൂളിലാണ് അടുക്കള പ്രവര്‍ത്തനം ആരംഭിച്ചത്.