കോട്ടയം: വാശിയേറിയ മത്സരം നടക്കുന്ന പൂഞ്ഞാറില്‍ ആദ്യ റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ 5177 വോട്ടിന് ലീഡ് ചെയ്യുന്നു. സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി പിസി ജോര്‍ജ്ജും യുഡിഎഫ് സ്ഥാനാര്‍ഥിയായി ടോമി കല്ലാനിയും വാശിയേറിയ മത്സരം കാഴ്ചവെച്ച മണ്ഡലമാണ് പൂഞ്ഞാര്‍.
അതേസമയം, യുഡിഎഫിന്റെ ഉറച്ച കോട്ടയായ കോട്ടയം ജില്ലയില്‍ മൂന്നു സീറ്റുകളില്‍ മാത്രമാണ് മുന്നണിക്ക് ലീഡുള്ളത്. പുതുപ്പള്ളിയിലും കോട്ടയത്തും പാലായിലുമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. മറ്റു സീറ്റുകളില്‍ എല്ലാം എല്‍ഡിഎഫാണ് മുന്നിട്ടുനില്‍ക്കുന്നത്.
പൂഞ്ഞാറില്‍ പിസി ജോര്‍ജ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ത്രികോണ മല്‍സരം കാഴ്ച വച്ച ഏറ്റുമാനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎന്‍ വാസവന് ലീഡ് ചെയ്യുന്നു. വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ.രമ മുന്നിട്ടുനില്‍ക്കുകയാണ്. കഴക്കൂട്ടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രന്റെ ലീഡ് 4000 കടന്നു.