ചങ്ങനാശേരി: മകളുടെ ആദ്യകുര്ബാനയുടെ ആഘോഷങ്ങള്‍ വേണ്ടെന്നുവച്ചു അയല്‍ക്കാരിക്കു വീട് നിര്‍മ്മിച്ചു നല്കി നാടിന് മതൃകയായി പ്രവാസി മലയാളി. കുറിച്ചി പഴയകളം ബിപിന്‍ ദേവസ്യ ആണു മകള്‍ ഡോണയുടെ ആദ്യ കുര്‍ബാന ചടങ്ങിന്റെ ചെലവ് ചുരുക്കി അയല്‍ക്കാരിയായ ശാന്തമ്മയുടെ കുടുംബത്തിന് സുരക്ഷിതമായൊരു സ്വപ്നഭവനം യാഥാര്‍ഥ്യമാക്കിയത്.
2 മുറികളും അടുക്കളയും ശുചിമുറിയും ഉള്‍പ്പെടുന്ന വീടിന്റെ നിര്‍മാണത്തിനു അഞ്ചര ലക്ഷം രൂപയാണ് ഇതു വരെ ചെലവായത്. വീട്ടിലേക്കു കട്ടിലും വാങ്ങി നല്‍കിയിട്ടുണ്ട്.
ബഹ്റൈനില്‍ സഫീര്‍ ലിഫ്റ്റ് കമ്പനി ഉടമയാണ് ബിപിന്‍. ഭാര്യ പ്രിയയും മാതാവ് അച്ചാമ്മ ദേവസ്യയും ബിപിന്റെ തീരുമാനത്തിനു പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. ഡെല്‍ന, ഡിയോണ, ഡയാന എന്നിവരാണ് ബിപിന്റെ മറ്റു മക്കള്‍.
സിപിഎം കുറിച്ചി ലോക്കല്‍ കമ്മിറ്റിയുടെ കൂടി ആവശ്യപ്രകാരമാണു വീടു നിര്‍മിക്കാന്‍ ബിപിന്‍ തയ്യാറായത്. നിര്‍മാണം പൂര്‍ത്തിയായ വീടിന്റെ ഉദ്ഘാടനം സിപിഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന് കഴിഞ്ഞദിവസം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന് അധ്യക്ഷത വഹിച്ചു. കെഡി സുഗതന്, വിആര്‍ രാജേഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പലര്‍ക്കും പണം നല്‍കിയിട്ടുണ്ടെങ്കിലും ബിപിന്‍ വീട് പൂര്‍ണമായി നിര്‍മിച്ചു നല്‍കുന്നത് ഇതാദ്യമായാണ്. അവധിക്കായി നാട്ടിലെത്തിയ ബിപിന്‍ ഈ മാസം 23നു മടങ്ങും.