പത്തനാപുരം: കാട്ടുപന്നിയെ പിടികൂടി കറിവെച്ച കേസില്‍ ആയുര്‍വേദ ഡോക്ടര്‍ അടക്കം നാല് പേര് അറസ്റ്റില്‍. സ്വകാര്യ പുരയിടത്തില്‍ നിന്നു പിടികൂടിയ കാട്ടു പന്നിയുടെ ഇറച്ചി സൂക്ഷിക്കുകയും കറി വയ്ക്കുകയും ചെയ്ത സംഭവത്തിലാണ് നാലു പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തത്.
ആയുര്‍വേദ ഡോക്ടറായ ചേകം പാവുമ്പ പന്നിയറ വീട്ടില്‍ പിവി ദീലീപന്‍ (62), ഇയാളുടെ ആശുപത്രി ജീവനക്കാരന് തിരുമംഗലത്ത് വീട്ടില്‍ ഷാജി (64), പിറവന്തൂര്‍ കൂടാരം വീട്ടില്‍ ഉത്തമന് (70), ചേകം ചിഞ്ചു ഭവനില്‍ ഉത്തമന് (55) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മറ്റു പ്രതികളായ സന്തോഷ്, സത്യശീലന്, ബാബു, തുളസീധരന്‍, സോമന് എന്നിവര്‍ ഒളിവിലാണ്. ഇതില്‍ പിവി ദിലീപന്റെ മൊഴിയനുസരിച്ചു മറ്റുള്ളവരുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ പന്നിയുടെ ഇറച്ചിയും അസ്ഥികളും ഉള്‍പ്പെടെ കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
വനം ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസര്‍ എസ്.അനീഷ്, റേഞ്ച് ഓഫിസര്‍ ബി.ആര്.ജയന്, എ.നിസാം, അഭിലാഷ്, പ്രസാദ് കുമാര്‍, എ.ശ്രീകുമാര്‍, ജെ.രാജു, പ്രസാദ്, പാ ര്‍വതി, ശ്യാംകുമാര്‍, സംഗീത, അര്‍ച്ചന രാജ്, ജെ.എസ്.ഷെമീന, സി.പി.സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.