പുത്തൂര്‍: പിണറായി സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാതൃകയാണ്, വര്‍ഗീയതയ്ക്കെതിരെ കേരളം ശക്തമായ പോരാട്ടമാണ് നടത്തുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. കൊട്ടാരക്കര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍ ബാലഗോപാലിന്റെ തെരഞ്ഞെടുപ്പു പ്രചാരണ യോഗം പൂവറ്റൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
വര്‍ഗീയതയെ ചെറുത്തു തോല്‍പ്പിക്കാന്‍ ഇടതുപക്ഷം മുന്നിലാണെന്നും വര്‍ഗീയതയ്ക്ക് എതിരെ കേരളം ശക്തമായ പോരാട്ടമാണ് നടത്തുന്നതെന്നും സുഭാഷിണി അലി പറഞ്ഞു. മാത്രമല്ല, മോഡി വന്നാല്‍ പാചകവാതകത്തിനു വില കുറയുമെന്നു പ്രചരിപ്പിച്ചവര്‍ ഇപ്പോള്‍ മൗനമാണ്. ബിജെപി കോണ്‍ഗ്രസിനെയും വിലയ്ക്ക് എടുക്കുകയാണ്. കേരളത്തിലെ പിണറായി സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്നും അവര്‍ പറഞ്ഞു.
പരിപാടിയില്‍ ജി സരസ്വതി അധ്യക്ഷയായി. സ്ഥാനാര്‍ത്ഥി കെഎന്‍ ബാലഗോപാല്‍, പി അയിഷപോറ്റി എംഎല്‍എ, ഗീത, ജോര്‍ജ് മാത്യു, എ മന്മഥന് നായര്‍, പികെ ജോണ്സണ്, എം ലീലാമ്മ, പിടി ഇന്ദുകുമാര്‍, കെഎസ് ഇന്ദുശേഖരന്‍ നായര്‍, ഡിഎസ് സുനില്‍, കവിത ഗോപകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.